Advertisement

റിയോയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം

August 10, 2016
0 minutes Read

റിയോയിൽ ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം. മാധ്യമ പ്രവർത്തകരുമായി പോയ ബസിന് നേരെയാണ് ആക്രമണം നടന്നത്.

ബസിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. ബാസ്‌കറ്റ് ബോൾ വേദിയിൽ നിന്ന് പ്രധാന വേദിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ ബസിൻറെ ജനൽ ചില്ലുകൾ പൂർണ്ണമായി തകർന്നു.

എന്നാൽ അക്രമികൾ വെടിയുതിർക്കുകയായിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. ആക്രമണത്തിൽ മാധ്യമ പ്രവർത്തകർക്ക് നിസ്സാര പരിക്കുകളുണ്ട്.


ജനൽ ചില്ല് തെറിച്ച് മൂന്ന് പേർക്ക് ചെറിയ പരിക്കേറ്റിട്ടുണ്ടെന്ന് ഒളിമ്പിക്‌സ് വക്താവ് മരിയോ അൻഡ്രാഡെ മാധ്യമങ്ങളെ അറിയിച്ചു. കല്ലുകൊണ്ടുള്ള ആക്രമണമായിരു ന്നോ അതോ വെടിവെച്ചതാണോ എന്ന കാര്യം വ്യക്തമല്ലെന്നും ഇത് പൊലീസ് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top