Advertisement

പൂർണ്ണ ശമ്പളാനുകൂല്യങ്ങളോടെ പ്രസവാവധി ആറുമാസം

August 11, 2016
0 minutes Read

പൂർണ ശമ്പളാനുകൂല്യങ്ങളോടെ പ്രസവാവധി ആറുമാസമാക്കാനുള്ള നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ഇതോടെ ശമ്പളാനുകൂല്യങ്ങളോടെ പ്രസാവവധി 12 ആഴ്ചയിൽ നിന്ന് 26 ആഴ്ചയായി വർധിക്കും. മാതൃത്വ ആനുകൂല്യ നിയമഭേദഗതി ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു.

രണ്ടു മക്കളുടെ പ്രസവത്തിനാണ് ആനുകൂല്യം. രണ്ടിൽ കൂടുതൽ കുട്ടികളുടെ കാര്യത്തിൽ പ്രസവാവധി 12 ആഴ്ച തന്നെയായിരിക്കും. കുട്ടികളെ ദത്തെടുക്കുന്ന അമ്മക്കും 12 ആഴ്ചത്തെ മാതൃത്വ അവധി അനുവദിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനും വ്യവസ്ഥയുണ്ട്. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ കുട്ടികളെ പരിചരിക്കുന്നതിന് ക്രഷ് നിർബന്ധമാക്കി.

26 ആഴ്ചത്തെ മാതൃത്വ അവധിയാണ് ഇന്ത്യൻ ലേബർ കോൺഫറൻസ് ശുപാർശ ചെയ്തിരിക്കുന്നത്. എന്നാൽ കേന്ദ്ര വനിതാശിശു വികസന മന്ത്രാലയം എട്ടുമാസത്തെ അവധിആനുകൂല്യങ്ങളാണ് നിർദേശിച്ചിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top