”ആ കൂട്ടുകെട്ട് ഞങ്ങൾക്ക് വേണ്ട”

ബിജെപിയുമായി യാതൊരു സഖ്യത്തിനുമില്ലെന്ന് കേരളാ കോൺഗ്രസ് എം. കോട്ടയത്ത് നടന്ന സംസ്ഥാനസമിതിയോഗത്തിനു ശേഷമാണ് പാർട്ടി ചെയർമാൻ കെ.എം.മാണി ഇക്കാര്യം ആവർത്തിച്ചത്.യുഡിഎഫിലെ ചിലർ ശത്രുക്കൾക്കൊപ്പം നിന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണവും മാണി ആവർത്തിച്ചു.
വർഗീയതയെയും അക്രമരാഷ്ട്രീയത്തെയും ചെറുക്കും.പറയേണ്ട കാര്യങ്ങൾ പറയേണ്ട വേദിയിൽ പറഞ്ഞിട്ടുണ്ട്. പാർട്ടി ഒറ്റയ്ക്ക് നിൽക്കുക തന്നെ ചെയ്യും. ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിച്ചിട്ടുള്ള പാർട്ടിയാണിത്. യുഡിഎഫിൽ നിന്ന് കൊടുത്ത സ്‌നേഹവും വിശ്വാസവും തിരിച്ച് കിട്ടിയില്ലെന്നും മാണി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here