ദിപയുടെ പ്രൊഡുനോവ പ്രകടനം കാണാൻ ശ്വാസമടക്കി കായിക ലോകം

ഇന്ന് രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന നിമിഷം. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ ദിപ കർമാർക്കർ ജിംനാസ്റ്റിക്‌സ് ഫൈനലിൽ ഇന്ന് ഇറങ്ങും. ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിപ. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ മുഴവൻ പ്രതീക്ഷയും ഇനി ദിപയിലാണ്.
ദിപ സ്വർണ്ണം നേടുന്നതിനേക്കാൾ ചർച്ചചെയ്യുന്നത് പ്രൊഡുനോവ അഭ്യാസത്തേ ക്കുറിച്ചാണ്. ഏറെ ശ്രമകരമായ ഈ അഭ്യാസമാണ് ഫൈനലിൽ ദിപ കാഴ്ചവെക്കുക. നിരവധി തവണ പരിശീലനം നടത്തിയ ശേഷമാണ് പ്രൊഡുനോവയുമാി ഗദിപ ഫൈനലിലിറങ്ങുന്നത്. യോഗ്യതാ റൗണ്ടിലെ പ്രൊഡുനോവാ പ്രകടനമാണ് ദിപയെ ഫൈനൽ സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചത്.
സ്വർണ്ണം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന സാനിയ ബൊപ്പണ്ണ സഖ്യം ഡബിൾസിൽ വെങ്കലത്തിനായി മത്സരിക്കുകയാണ്. ഫൈനലിൽ കടക്കാനാകാത്ത ടീം ലൂസേഴ്‌സ് ഫൈനലിൽ മത്സരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here