പെരുമാള്‍ മുരുകന്‍ തിരിച്ചെത്തുന്നു.. എഴുത്തിലേക്ക്..

ഹിന്ദു തീവ്രവാദികളുടെ ഭീഷണി മൂലം എഴുത്ത് നിർത്തിയ പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ എഴുത്തിലേക്ക് തിരിച്ചുവരുന്നു. സ്വയം വായിക്കാന്‍ മാത്രം രചിച്ച ഇരുന്നൂറ് കവിതകളിലൂടെയാണ് ഈ തിരിച്ച് വരവ്. കോഴയിൻ പാടൽകൾ’ (ഭീരുവിന്‍റെ പാട്ട്) എന്നാണ് പുസ്തകത്തിന്‍റെ പേര്.
2014 ഡിസംബര്‍ മാസത്തിലാണ് എഴുത്ത് ജീവിതം അവസാനിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തലുമായി പെരുമാള്‍ മുരുകന്‍ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടത്. പെരുമാൾ മുരുകന്‍റെ പുസ്തകം ‘മാതോരുഭാഗൻ’ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് ചില സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഭരണകൂടത്തിന്റെ മധ്യസ്ഥതയിൽ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പുസ്തകത്തില്‍ നിന്ന് വിവാദഭാഗങ്ങള്‍ നീക്കം ചെയ്യാമെന്നും വിപണിയില്‍ ബാക്കിയുള്ള കോപ്പികള്‍ പിന്‍വലിക്കാമെന്നും നിരുപാധികം മാപ്പ് പറയാമെന്നും പെരുമാള്‍ മുരുകന്‍ സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇതോടെ തന്‍റെ എല്ലാ പുസ്തകങ്ങളും പിൻവലിക്കുകയാണെന്നും എഴുത്തുജീവിതം അവസാനിപ്പിക്കുകയാണെന്നും പെരുമാൾ മുരുകൻ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ മാസം മദ്രാസ് ഹൈകോടതി മുരുകന്‍റെ വിവാദ പുസ്തകം ‘മാതോരുഭാഗൻ’ പിൻവലിക്കേണ്ടെന്ന് ഉത്തരവിറക്കിയതോടെയാണ് പെരുമാള്‍ മുരുകന്‍ എഴുത്തിലേക്ക് തിരിച്ചുവരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here