ഇത് വേറിട്ടൊരു പള്ളിക്കൂടം; മലയാളം പള്ളിക്കൂടത്തിനു മൂന്നു വയസ്സ്

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് ഉദ്ഘാടനം ചെയ്തു
തിരുവനതപുരത്ത് മാതൃ ഭാഷക്ക് വേണ്ടി തനതു കർമ്മ പരിപാടികളുമായി കവി പ്രൊഫ.മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച ‘മലയാളം പള്ളിക്കൂടം’ മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചു.
ഈ വർഷത്തെ ക്ളാസുകൾ 24 ന് രാവിലെ 10.30 ന് പാളയം പബ്ലിക് ലൈബ്രറി ഹാളിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ് ഉദ്ഘാടനം ചെയ്തു. മലയാളം പള്ളിക്കൂടത്തിൻറെ പ്രിൻസിപ്പാൾ മധുസൂദനൻ നായർ അധ്യക്ഷനായിരുന്നു.
പാരമ്പര്യ രീതിയിൽ ഗുരു ദക്ഷിണ നൽകിയും മണലിൽ അക്ഷരം കുറിച്ചുമാണ് നവാഗതർ പുതിയ അദ്ധ്യായന വർഷത്തിലേക്ക് പ്രവേശിച്ചത്. ചിരട്ടത്താളവുമായി കുട്ടികൾ മന്ത്രിയെ സ്വീകരിച്ചു. കുട്ടിപ്പാട്ടുകളും അക്ഷരപ്പാട്ടുകളും ഓണപ്പാട്ടുകളുമായി കുട്ടികൾ നവാഗതരെ സ്വാഗതം ചെയ്തു.
നാട്ടു പച്ചക്കറികൾ , നാടൻ കളിക്കോപ്പുകൾ
ദശ പുഷ്പങ്ങൾ അടക്കം 25 മലയാള തളിരുകൾ , നാട്ടറിവുകളുമായി 100 സചിത്ര പോസ്റ്ററുകൾ, നേമം എസ് ആർ ഫാമിൽ ഉൽപ്പാദിപ്പിക്കുന്ന നാട്ടു പച്ചക്കറികൾ , നാടൻ കളിക്കോപ്പുകൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും പ്രവേശനോത്സവത്തോടനുബന്ധിച്ചു നടന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here