പിണറായി വിജയൻ അധ്യാപകനാകും

അധ്യാപകദിനാഘോഷം മുഖ്യമന്ത്രി ക്ലാസ്സെടുത്ത് ഉദ്ഘാടനം ചെയ്യും
ഈ വര്‍ഷത്തെ അധ്യപകദിനാഘോഷം ജീവിതശൈലിയെന്ന വിഷയത്തില്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സെപ്തംബര്‍ 5ന് രാവിലെ 10ന് തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂളിലാണ് പരിപാടി.
നാല് മന്ത്രിമാരും അധ്യാപകരാകും
ധന, ആരോഗ്യ, തദ്ദേശസ്വയംഭരണ, വിദ്യാഭ്യാസ വകുപ്പു മന്ത്രിമാര്‍ സമാന്തരമായി ഇതേ സ്കൂളില്‍ ക്ലാസ്സെടുക്കും. മദ്യം, മയക്കുമരന്ന്, പുകയില ഉത്പ്പന്നങ്ങള്‍, അലസത, ജീവിതശൈലി രോഗങ്ങള്‍, അനാരോഗ്യ ഭക്ഷണശീലങ്ങള്‍ തുടങ്ങിവയ്ക്കെതിരെയുള്ള ബോധവത്ക്കരണമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
എല്ലാ മന്ത്രിമാരും എം.എല്‍.എ. മാരും ഇത്തരത്തില്‍ ഏതെങ്കിലും സ്കൂളില്‍ ക്ലാസ്സെടുക്കണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. പൂര്‍വ്വാധ്യാപകര്‍ ക്ലാസ്സെടുത്തു കൊണ്ടാകും സ്കൂള്‍തല ഉദ്ഘാടനം നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here