അത്യധികം വേദനയോടെ ദിലിപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ദിലീപിന്റെ സുരക്ഷിത ഭവനം പദ്ധതിയ്ക്ക് തുരങ്കം വച്ച് തട്ടിപ്പുകാര്‍. പദ്ധതിയുടെ ഭാഗമായി വീട് നിര്‍മ്മിച്ച് നല്‍കാനുള്ള അപേക്ഷാ ഫോമിനായി പണം പിരിവ് നടത്തിയതാണ് ദിലീപിനെ വേദനിപ്പിച്ചിരിക്കുന്നത്.
കൊട്ടാരക്കരയും, പുനലൂരിലും സമീപ പ്രദേശങ്ങളിലുമായാണ് ഇത്തരത്തില്‍ വ്യാപകമായി പണപ്പിരിവ് നടത്തിയത്. ഇത്തരം പെരുങ്കള്ളന്മാരെ പൊതുജനം തിരിച്ചറിയണം എന്നാണ് ദിലീപ് ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ആരും അപേക്ഷാഫീസ് നൽകേണ്ട. ഇത്തരം തട്ടിപ്പ് ശ്രദ്ധയിൽപ്പെടുന്നവർ തൊട്ടടുത്ത പോലീസ്റ്റേഷനുകളിലൊ,താഴെകാണുന്ന “സുരക്ഷിതഭവനം ” പദ്ധതിപ്രവർത്തകരുടെ നമ്പറുകളിലൊ ബന്ധപ്പെടണമെന്നും പോസ്റ്റിലുണ്ട്.
എ.എസ് രവിചന്ദ്രന്‍ 9447577823 സുരേഷ് 9447187868 പ്രിന്‍സ് 7994111411 എന്നിവയാണ് ആ നമ്പറുകള്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here