തിരുവനന്തപുരത്തിനും ഷൊർണ്ണൂരിനുമിടയിൽ 202 സ്ഥലങ്ങളിൽ റെയിൽ പാളങ്ങളിൽ വിള്ളൽ

തിരുവനന്തപുരത്തിനും ഷൊർണ്ണൂരിനുമിടയിൽ 202 സ്ഥലങ്ങളിൽ റെയിൽ പാളങ്ങളിൽ വിള്ളലുണ്ടെന്നും 100 കിലോമീറ്റർ പാളം മാറ്റാതെ ഇത് പരിഹരിക്കാനാവില്ലെന്ന് മേലുദ്യോഗസ്ഥരെ നേരത്തേ അറിയിച്ചതാണെന്നും സതേൺ റെയിൽ വേ എഞ്ചിനിയഴേ്‌സ് അസോസിയേഷൻ വ്യക്തമാക്കി.
അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ദുരന്തം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണ് എന്നാൽ പുതിയ പാളങ്ങൾ സ്റ്റോക്ക്ില്ലെന്ന മറുപടിയാണ് അധികൃതർ നൽകിയത്. ഇതിനെ തുടർന്ന് അപകടം ഉണ്ടാവുകയായിരുന്നുവെന്നും റെയിൽ വേ എഞ്ചിനിയേഴ്‌സ് അസോസിയേഷൻ പറഞ്ഞു.
സീനിയർ സെക്ഷൻ എൻജിനിയർ നൽകിയ മുന്നറിയിപ്പുകൾ ഉദ്യോഗസ്ഥർഡ അവഗണിച്ചിരുന്നെന്നും വേഗ നിയന്ത്രണം വേണമെന്ന ആവശ്യം വിലക്കിയത് ഉദ്യോഗസ്ഥരാണെന്നും ഇവർ ആരോപിച്ചു.
സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനായ രാജു ഫ്രാൻസിസ് പാളങ്ങൾ മാറ്റി സ്ഥാപിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നതാണെന്നും അസോസിയേഷൻ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here