ചീത്തവിളി സഹിക്കാനാവാതെ എവരേ ഗാനത്തിന്റെ കമന്റ് ബോക്സ് പൂട്ടി

ചീത്തവിളി സഹിക്കാനാവാതെ മലരേ ഗാനത്തിന്റെ തെലുങ്ക് പതിപ്പ് എവരേയുടെ കമന്റ് ബോക്സ് പൂട്ടി. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം പ്രേമത്തിന്റെ തെലുങ് പതിപ്പില രാനമാണ് എവരേ…
മലരേ എന്ന നിവിനും സായ്പല്ലവിയും അഭിനയിച്ച ഗാനത്തോട് നീതി പുലർത്താത്ത തിലുള്ള പ്രതിഷേധം കാരണം ആരാധകർ കമന്റ് ബോക്സ് പൂട്ടിച്ചു എന്നുപറയുന്ന താണ് ശരി. ചിത്രം റീമേക്കിനൊരുങ്ങുന്ന ു എന്ന കേട്ടപ്പോൾ #RIPPremam എന്ന ഹാഷ്ടാഗോടെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ വാർത്തയെ ഏറ്റെടുത്തത്.
കമന്റ് ബോക്സ് ചീത്തവിളികൊണ്ട് നിറഞ്ഞതോടെയാണ് സിതാര എന്റർടെയിൻ മെന്റ്സ് യൂട്യൂബ് വീഡിയോയുടെ കമന്റ് ബോക്സ് പൂട്ടിയത്. തെന്നിന്ത്യയിലാകെ തരംഗമായിരുന്ന പ്രേമം തങ്ങൾക്ക് റീമേക്ക് ചെയ്ത് കാണേണ്ട എന്ന് തമിഴ്നാട്ടിലെ സിനിമാ പ്രേമികൾ ആദ്യമേ പ്രഖ്യാപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here