നൂറാം ദിനത്തിൽ ജനങ്ങളോട് സംവദിച്ച് മുഖ്യമന്ത്രി

കേരള സംസ്ഥാനത്ത അധികാരമേറിയതിന്റെ നൂറാം ദിനം പ്രമാണിച്ച് സർക്കാരിന്റെ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തി മുഖ്യമന്ത്രിയുടെ പ്രസംഗം. ആകാശവാണിയിലൂടെയാണ് അദ്ദേഹം ജനങ്ങളോട് സംവദിച്ചത്.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ
- കുട്ടികൾക്കിടയിലെ ലഹരി തടയാൻ കർശന നടപടികൾ കൈക്കൊണ്ടുവരുന്നു.
- ഈ മഹാവിപത്തിനെ കേരളത്തിൽ നിന്ന് പിഴുതെറിയാൻ മാതാപിതാക്കളും സർക്കാരിനൊപ്പം ചേരണം.
- നാടിന്റെ സമഗ്രപുരോഗമനമാണ് ലക്ഷ്യമിടുന്നത്. വരും ദിനങ്ങളിൽ കൂടുതൽ ശക്തമായി മുന്നോട്ടുപോകും.
- വിഷാംശമില്ലാത്ത പച്ചക്കറിയിലൂടെ ഭക്ഷ്യസ്വയം പര്യാപ്തത നേടിയെടുക്കണം.
- സുസ്ഥിരവികസനത്തിനായുള്ള നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചു.
- മാലിന്യസംസ്കരണം, ഭക്ഷ്യമേഖലയിലെ സ്വയം പര്യാപ്തത എന്നീ വിഷയങ്ങളും മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here