Advertisement

പഗ്ഗ് :ശ്വാന സൗന്ദര്യത്തിന്റെ ഓമന മുഖം

September 1, 2016
1 minute Read

ഹച്ചിന്റെ പരസ്യത്തോടൊപ്പം നമ്മുടെ മനസില്‍ കയറിക്കൂടിയ നായക്കുട്ടിയാണ് പഗ്ഗ്. പിന്നീട് അങ്ങോട്ട് ഒരുവിധം മലയാളിയുടെ വീട്ടിലും ഈ ഇനം അവരുടെ ഓമനയായി. ചൈനയാണ്‌ ഇവയുടെ ജന്മദേശമായി കരുതപ്പെടുന്നത്‌.അവിടെ നിന്നും ടിബറ്റിലും ജപ്പാനിലും ഇന്ത്യന്‍ ഭൂഘണ്ഡത്തില്‍ വ്യാപാരത്തിനു വന്നവര്‍ വഴി യൂറോപ്പിലും എത്തപ്പെട്ടു.പിന്നീട്‌ പഗ്ഗിന്റെ സുവര്‍ണ്ണ കാലമായിരുന്നു എന്നു പറയാം. 15-16 നൂറ്റാണ്ടുകളില്‍ ഉള്ള പ്രസിദ്ധമായ പെയ്ന്റിങ്ങുകളില്‍ പോലും അവ സ്ഥാനം പിടിച്ചിരുന്നു.

വലിപ്പത്തില്‍ ചെറുതാണെങ്കിലും ചുറുചുറുക്കോടെ ഓടിനടക്കുന്ന ഇവ പൊതുവെ ശാന്തസ്വഭാവക്കാരും പെട്ടെന്ന് ഇണങ്ങുന്നവയും ബുദ്ധിമാന്മാരുംആണ്‌.അപരിചിതരെ കണ്ടാല്‍ കുരച്ച്‌ മുന്നറിയിപ്പുതരുന്ന കാവല്‍ നായയായും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന കളിത്തോഴനായും ഇവ വേഗം മാറും.  സ്ഥലസൗകര്യം കുറഞ്ഞ ഇടങ്ങളില്‍ പോലും വളര്‍ത്തുവാന്‍ സൗകര്യമാണ്‌.വീട്ടിനകത്തു വളര്‍ത്താവുന്ന വിഭാഗത്തില്‍ പെടുന്നു ഇവ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top