നടൻ ശ്രീജിത്ത് രവി കസ്റ്റഡിയിൽ തന്നെ

സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന പേരിൽ അറെസ്റ്റിലായ നടൻ ശ്രീജിത്ത് രവി കസ്റ്റഡിയിൽ തന്നെ. താരത്തെ ചോദ്യം ചെയ്ത് വരികയാണ്.
ഒറ്റപ്പാലം പബ്ലിക് സ്‌കൂളിലെ പതിനാറ് വിദ്യാർത്ഥിനികളാണ് ശ്രീജിത്തിനെതിര പോലീസിൽ പരാതി നൽകിയത്. പാലക്കാട് പത്തിരിപ്പാലയിൽ കാറിൽ എത്തിയ നടൻ പെൺകുട്ടികൾക്ക് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ചെന്നും തുടർന്ന് പെൺകുട്ടികൾക്കൂടി ഉൾപ്പെടുന്ന രീതിയിൽ സെൽഫി എടുത്തെന്നുമാണ് ശ്രീജിത്ത് രവിയ്‌ക്കെതിരെ പരാതി നൽകി യിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് ശ്രീജിത്ത് രവിയുടെ KL 08 BE 9054 എന്ന നമ്പറിലുള്ള നിസാൻ ഡാറ്റ്‌സൺ മോഡൽ കാറിലെത്തിയ ആൾ പെൺകുട്ടികൾക്ക് നേരെ നഗ്‌നത പ്രദർശിപ്പിക്കുകയും പെൺകുട്ടികൾ കൂടി ഉൾപ്പെടുന്ന രീതിയിൽ സെൽഫി എടുക്കുകയും ചെയ്തത്. കേസിൽ ശ്രീജിത്തിനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Actor Sreejith Ravi remanded For Allegedly Misbehaving With Children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here