ആംബുലൻസിൽ നിന്ന് ഇറക്കിവിട്ടു; മകളുടെ മൃതദേഹവുമായി അച്ഛൻ നടന്നത് ആറ് കിലോമീറ്റർ

ഒഡീഷയിൽ ഭാര്യയുടെ മൃതദേഹവുമായി കിലോമീറ്ററുകളോളം നടന്ന ഭർത്താവിനെയും മകളെയും ആരും മറന്നുകാണില്ല, ഇതാ അതേ നാട്ടിൽനിന്ന് മറ്റൊരു ദാരുണ സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ആംബുലൻസ് ഡ്രൈവർ പാതിവഴിയിൽവെച്ച് ഇറക്കിവിട്ടതിനെ തുടർന്ന് ഏഴ് വയസ്സുള്ള മകളുടെ മൃതദേഹവുംകൊണ്ട് അച്ഛനും അമ്മയും ആറ് കിലോമീറ്ററാണ് വീട്ടിലേക്ക് നടന്നത്. ഒഡീഷയിലെ മാൽക്കൻഗിരി ജില്ലയിലാണ് സംഭവം.
മിതാലി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മാൽക്കൻഗിരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന കുഞ്ഞ് യാത്രാമധ്യേ മരിച്ചു. കുട്ടി മരിച്ചതോടെ ആംബുലൻസ് ഡ്രൈവർ യുവാവിനേയും കുടുംബത്തേയും വാഹനത്തിൽ നിന്നും ഇറക്കിവിടുകയായിരുന്നു.
മകൾ മരിച്ചെന്ന് അറിഞ്ഞപ്പോൾ വഴിക്ക് വെച്ച് ആംബുലൻസ് ഡ്രൈവർ ഇറക്കിവിടികയായിരുന്നു വെന്ന് പെൺകുട്ടിയുടെ അച്ഛൻ ദിൻബന്ധു ഖേമുഡ് പറഞ്ഞു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.
ജില്ലാ മെഡിക്കൽ ഓഫീസർ ഉദയ് ശങ്കർ ശർമ്മയ്ക്കാണ് കേസിന്റെ ന്വേഷണ ചുമതല.
ആംബുലൻസ് ഡ്രൈവർക്കും ആംബുലൻസിൽ ഉണ്ടായിരുന്ന ആശുപത്രി അറ്റൻഡർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യനിർവ്വഹണത്തിൽ വീഴ്ച്ച വരുത്തിയ ഡ്രൈവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് കളക്ടർ അറിയിച്ചു. മരിച്ച കുട്ടിയുടെ കുടുംബത്തിന് കളക്ടർ അടിയന്തിര സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.
Another Odisha man forced to carry daughters body for 6 km.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here