ലാഫിംഗ് ഗ്യാസ് ശ്വസിച്ച് യുവതി മരിച്ച സംഭവം; നഷ്ടപരിഹാരം നൽകാൻ കോടതി വിധി

സർക്കാർ ആശുപത്രിയിൽ യുവതിയ്ക്ക് ഓക്‌സിജന് പകരം നൽകിയത് ലാഫിംഗ് ഗ്യാസ്. സംഭവത്തിൽ യുവതി മരിച്ചതിനെ തുടർന്ന് കുടുംബത്തിന് നഷ്ടപരിഹാരമായി 28.37 ലക്ഷം രൂപ നൽകാൻ ഹൈക്കോടതി വിധി. മദ്രാസ് ഹൈക്കോടിയുടെ മധുരൈ ബഞ്ചാണ് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.
നാഗർ കോവിലിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട രുക്മിണി (34) എന്ന യുവതിയ്ക്കാണ് ഓക്‌സിജന് പകരം ലാഫിംഗ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡ് വാതകം നൽകിയത്. വാതകം ശ്വസിച്ച യുവതി അബോധാവസ്ഥയിലാകുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. മെഡിക്കൽ കോളേജ് ജീവനക്കാർ കടുത്ത ചികിത്സാപിഴവ് വരുത്തിയെന്നും യുവതിയുടെ മരണകാരണം നൈട്രസ് ഓക്‌സൈഡാണെന്നും കണ്ടെത്തിയതോടെയാണ് കോടതി വിധി.
എട്ട് ആഴ്ചയ്ക്കുള്ളിൽ രുക്മിണിയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുകയായ 28.37 ലക്ഷം രൂപയും സംഭവം നടന്ന് ഇതുവരെയുള്ള കാലത്തെ ഒമ്പത് ശതമാനം പലിശയും നൽകാനാണ് കോടതി വിധി.
തയ്യൽ തൊഴിലാളിയായ രുക്മിണിയെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി 2011 മാർച്ചിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സാപിഴവിനെ തുടർന്ന് ബോധക്ഷയവും രക്തസ്രാവവുമുണ്ടായ രുക്മിണി തുചടർ ചികിത്സയ്ക്കിടയിൽ 2012 മെയ് നാലിനാണ് മരിച്ചത്.
Woman given laughing gas for oxygen, Tamil Nadu to pay Rs 28 lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here