Advertisement

റിലീസിന് മുന്നേ കോടികൾ നേടി എം എസ് ധോണി

September 4, 2016
2 minutes Read

റിലീസിന് മുന്നെ കോടികൾ വാരി എംഎസ് ധോണി: ദി അൺടോൾഡ് സ്‌റ്റോറി എന്ന ചിത്രം ചരിത്രമാകുന്നു. ക്രിക്കറ്റ് താരം ധോണിയുടെ ജീവിതം പറയുന്ന ചിത്രമാണ് എംഎസ് ധോണി: ദി അൺടോൾഡ് സ്‌റ്റോറി.

60 കോടി രൂപയാണ് റിലീസിന് മുന്നേ ചിത്രം സ്വന്തമാക്കിയത്. 45 കോടി സാറ്റ്‌ലൈറ്റഅ റൈറ്റ്‌സ് വകയിലും 15 കോടി ചിത്രവുമായി സഹകരിച്ച ബ്രാന്റ് വകയിലും. 80 കോടി രൂപയാണ് ചിത്രത്തിന്റെ നിർമ്മാണ ചെലവ്.

15 കോടിയ്ക്ക് പുറമെ ചിത്രത്തോട് സഹകരിക്കുന്ന മറ്റ് ബ്രാന്റുകൾ പരസ്യ പ്രചാരണത്തിനും പ്രൊമോഷനും വേണ്ടി ചെലവഴിക്കുന്ന തുക വേറെയും. നീരജ് പാണ്ഡെയാണ് ചിത്രം സംഴിധാനം ചെയ്യുന്നത്. ധോണിയായി അഭിനയിക്കുന്നത് സുശാന്ത് സിങ് രജ്പുത്താണ്. ധഓണിയായി അഭിനയിക്കുന്നതിന് നാലമാസക്കാലം സുശാന്ത് ക്രിക്കറ്റ് പരിശീലനം നേടിയിരുന്നു.

റാഞ്ചിയിലെ ഗ്രാമത്തിൽ തുടങ്ങി ഇന്ത്യൻ വിജയപഥത്തിലെത്തിയ ധോണിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. ധഓണിയുടെ ക്രിക്കറ്റ് കരിയറിലെ ആരും ഇതുവരെ പറഞ്ഞു കേട്ടിട്ടില്ലാത്ത ഭാഗങ്ങൾ ചിത്രത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.

ധോണിയുടെ ജീവിതം അതേപടി ചിത്രീകരിക്കാനായിരുന്നു സംവിധായകന്റെ ലക്ഷ്യം. അതിനാൽ ധോണി ട്രെയിൻ ടിടി ആയി ജോലി ചെയ്ത കർഗ്പൂർ റെയിൽവേ സ്‌റ്റേഷൻ ധോണിയുടെ റാഞ്ചിയിലെ വീട്, സ്‌കൂൾ തുടങ്ങിയ ഇടങ്ങൾ സിനിമയിലും കടന്നുവരുന്നുണ്ട്. സെപ്തംബർ 30 ന് ചിത്രം തിയേറ്ററുകളിലെത്തും.

The Dhoni Biopic Made Rs 60 Crores Much Ahead Of Release

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top