റാമ്പിനെ ജ്വലിപ്പിച്ച് രേഷ്മാ ഖുറൈഷി

ഗ്ലോബൽ ഫാഷൻ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റാണ് ന്യൂയോർക്ക് ഫാഷൻ വീക്ക്. എൻ.എഫ്.ഡബ്ലിയു എന്ന പേര് കൊണ്ട് തന്നെ വാർത്തകളിൽ ഇടം പിടിക്കുന്ന ഈ ഫാഷൻ ഷോയെ ഇത്തവണ ശ്രദ്ധേയമാക്കിയത് താരപ്പകിട്ടോ ഡിസൈനർ വസ്ത്രങ്ങളോ ആയിരുന്നില്ല, മറിച്ച് രേഷ്മാ ഖുറൈഷിയുടെ സാനിധ്യം ആയിരുന്നു.
ആരാണ് രേഷ്മാ ഖുറൈഷി ??
2014 ൽ രേഷ്മയുടെ സഹോദരിയുടെ ഭർത്താവും കൂട്ടുകാരും ചേർന്ന് രേഷ്മയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി. രേഷ്മ അന്ന് അലഹാബാദിൽ ഒരു പരീക്ഷ എഴുതാൻ വന്നിരിക്കുകയായിരുന്നു. അപകടത്തിൽ രേഷ്മയുടെ മുഖം ഭാഗികമായി പൊള്ളുകയും, ഇടം കണ്ണിന്റെ കാഴ്ച്ച പൂർണ്ണമായും നശിക്കുകയും ചെയ്തു. ആ ആസിഡ് അറ്റാക്ക് രേഷ്മയുടെ മുഖം മാത്രമല്ല, ഒരു പതിനേഴ്കാരിയുടെ സ്വപ്നങ്ങളും കൂടിയാണ് തകർത്തത്.
പിന്നീടുള്ള ഒരു വർഷം മാനസീകമായും ശാരീരികമായും തളർന്നിരുന്ന രേഷ്മ ‘മെയ്ക്ക് ലവ്, നോട്ട് സ്കാർസ്’ എന്ന എൻ.ജി.ഓ യിൽ ചേർന്നു. ഇന്ത്യയിലെ ആസിഡ് വിൽപ്പന നിർത്തുന്നതിന് വേണ്ടിയാണ് ഈ ഓൺലൈൻ എൻ.ജി.ഓ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ചെയ്ത വീഡിയോയിലൂടെയാണ് രേഷ്മ ആദ്യമായി മാധ്യമ ശ്രദ്ധ പിടിച്ച് പറ്റുന്നത്. ആസിഡ് ലിപ്സ്റ്റിക്കിനേക്കായും എളുപ്പത്തിൽ ലഭിക്കും എന്ന സന്ദേശം പങ്കുവെക്കുന്നതായിരുന്നു വീഡിയോ.
ഇപ്പോഴിതാ ന്യൂയോർക്ക് ഫാഷൻ വീക്കിൽ
പ്രശസ്ത ഡിസൈനർ അർച്ചന കൊച്ചാറിന്റെ ഫ്ലോർ ലെങ്ത്ത് വൈറ്റ് ഗൗൺ അണിഞ്ഞാണ് രേഷ്മ റാമ്പിൽ എത്തിയത്. ഇത്തരം പെൺകുട്ടികളെ സമൂഹം ദുർബലരായിട്ടാണ് കാണുന്നതെന്നും, തങ്ങൾക്കും പുറത്ത് പോയി കാര്യങ്ങൾ നടത്താൻ സാധിക്കുമെന്നും രേഷ്മ പറയുന്നു.
Acid Attack Survivor, Reshma Qureshi, New York Fashion Week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here