കഷ്ടം തന്നെ മുതലാളീീീ………..

ഇങ്ങനെയുമുണ്ടോ ചലഞ്ച്!!
നടുവ് ഉളുക്കാതിരുന്നാൽ ഭാഗ്യം!!
ചലഞ്ചുകൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇടമാണ് ഫേസ് ബുക്ക്. അങ്ങോട്ടുമിങ്ങോട്ടും പാരവയ്ക്കാനുള്ള കുത്തിപ്പൊക്കൽ ചലഞ്ചും സൗന്ദര്യത്തെ കറുപ്പിലും വെള്ളയിലും ഒതുക്കിയ ബ്ലാക്ക് ആന്റ് വൈറ്റ് ചലഞ്ചുമൊക്കെ അതിഗംഭീരമായി തകർത്താഘോഷിച്ച മലയാളികളേ,ഇതാ വന്നിരിക്കുന്നു പുതിയ ചലഞ്ച്. വാരിക്കോരി കിട്ടാനിടയുള്ള ലൈക്കും കമന്റും മാത്രമല്ല ഈ ചലഞ്ചിലൂടെ നിങ്ങളെ തേടിയെത്തുക. പ്രമുഖ വിപണന ബ്രാൻഡായ ഫാഷൻ ബിഗ് ബസാർ തങ്ങളുടെ പബ്ലിസിറ്റിക്കായി ആരംഭിച്ച ചലഞ്ചിലെ വിജയികളെ കാത്തിരിക്കുന്നത് ഗിഫ്റ്റ് വൗച്ചറാണ്.
കേട്ടപാതി കേൾക്കാത്ത പാതി ചലഞ്ചിനിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. ഇതത്ര ഈസിയാവില്ല. നടു ഉളുക്കുന്നതു മുതൽ തലയും കുത്തി വീഴുന്നതു വരെയുള്ള കലാപരിപാടികളും ഇതോടൊപ്പം നിങ്ങളെ കാത്തിരിപ്പുണ്ട്.ബോളിവുഡ് താരം കത്രീന കൈഫിനെ മോഡലാക്കിയാണ് കമ്പനി ചലഞ്ച് മുന്നോട്ട് വച്ചിരിക്കുന്നത്. പരസ്യത്തിൽ കത്രീന പോസ് ചെയ്തിരിക്കുന്നത് അനുകരിച്ച് ഫോട്ടോയെടുത്ത് ഫേസ്ബുക്ക് പ്രൊഫൈലാക്കുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
വരുംവരായ്കകൾ പുഷ്പം പോലെ നുള്ളിക്കളയാമെന്ന് ഉറപ്പുള്ള തരുണീമണികൾക്ക് സധൈര്യം ഇനി മുന്നോട്ട് വരാം.പെണ്ണിന്റെ ആകാരവടിവ് പ്രദർശനവസ്തുവാക്കി ബിസിനസ് തന്ത്രങ്ങൾ മെനയുന്ന കോർപ്പറേറ്റുകളിൽ നിന്ന് ഇനിയെന്തൊക്കെ ചലഞ്ചുകൾ ഇത്തരത്തിൽ പ്രതീക്ഷിക്കേണ്ടി വരുമോ എന്തോ!!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here