Advertisement

ധനുഷ് ഹോളിവുഡില്‍ അജ ആകുന്നു

September 12, 2016
0 minutes Read

ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ‘ദി എക്‌സ്ട്രാ ഓര്‍ഡനറി ജേര്‍ണി ഓഫ് ദ ഫക്കീര്‍ ഹു ഗോട്ട് ട്രാപ്പ്ഡ് ഇന്‍ ദി ഇകിയ കബോര്‍ഡി’ന്റെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും.

ഇറാന്‍ ഫ്രഞ്ച് സംവിധായിക മര്‍ജാനെ സ്ത്രപിയാണ് ചിത്രം ഒരുക്കുന്നത്. മാജിക്കുകാരന്റെ വേഷമാണ് ധനുഷ് ചിത്രത്തില്‍ ചെയ്യുന്നത്. അജ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇന്ത്യയിലെ കലാകാരന്മാരുടെ കോളനിയില്‍ നിന്ന് അമ്മയുടെ നിര്‍ദ്ദേശ പ്രകാരം രഹസ്യ പദ്ധതിയുമായി പാരീസിലെത്തുക കഥാപാത്രമായാണ് ധനുഷ് എത്തുന്നത്.
ഹോളിവുഡ് നടിമാരായ ഉമ തര്‍മന്‍, അലക്‌സാന്‍ഡ്ര ദദാരിയോ, ബ്രിട്ടീഷ് നടി ജെമ്മ ആര്‍ടെര്‍റ്റോന്‍, സൊമാലി അമേരിക്കന്‍ നടന്‍ ബര്‍ഘദ് അബ്ദി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top