Advertisement

ഒബാമ മീൻ ആയി

September 16, 2016
0 minutes Read
പുതുതായി കണ്ടെത്തിയ മത്സ്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പേര് നല്‍കി.

പസഫിക് മഹാസമുദ്രത്തിലെ ക്യുറോ അറ്റോളില്‍ ദ്വീപിനടുത്തായി 300 അടി താഴ്ചയില്‍ നിന്ന് കണ്ടെത്തിയ പുതിയ ഇനം മത്സ്യത്തിനാണ് ഒബാമയുടെ പേര് നല്‍കിയിരിക്കുന്നത്.

നേരത്തേ അമേരിക്കയിലെ വടക്കുകിഴക്കന്‍ മേഖലകളില്‍ നദികളുടെ കൈവഴികളില്‍ കണ്ടെത്തിയ മത്സ്യത്തിനും ഒബാമ എന്നായിരുന്നു പേരിട്ടത്.

പരിസ്ഥിതി സംരക്ഷണകാര്യത്തില്‍ ഒബാമ പുലര്‍ത്തുന്ന ആഗോള കാഴ്ചപ്പാടിനെ ആദരിക്കുന്നതിനാണ് കുഞ്ഞന്‍ മത്സ്യത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്. മറ്റു ചില മുന്‍ യുഎസ് പ്രസിഡന്റുമാരുടെ പേരുകളും നേരത്തെ ചില മത്സ്യങ്ങള്‍ക്ക് ഇട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top