ബിജെപി ദേശീയ സമ്മേളനം; കാശ്മീർ പ്രശ്‌നവും ഉറി തീവ്രവാദി ആക്രമണവും മുഖ്യ ചർച്ച

സെപ്തംബർ 25ന് നടക്കുന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ കാശ്മീർ പ്രശ്‌നവും ഉറി തീവ്രവാദി ആക്രമണവും മുഖ്യ ചർച്ചയാകും. രാഷ്ട്രീയ പ്രമേയത്തിൽ ഈ വിഷയങ്ങൾ അവതരിപ്പിക്കും. ഇത്തവണ കൗൺസിൽ യോഗത്തിൽ രാഷ്ട്രീയ പ്രമേയം മാത്രമണാ അവതരിപ്പിക്കുക.
Read More : മോഡി കേരളത്തിലേക്ക്; കോഴിക്കോട്ട് ഗതാഗത നിയന്ത്രണം
സാധാരണയായി രാഷ്ട്രീയം, ധനകാര്യം, വിദേശകാര്യം എന്നിങ്ങനെ മൂന്ന് പ്രമേയങ്ങളാണ് കൗൺസിലിൽ അവതരിപ്പിക്കാറുള്ളത്. രാഷ്ട്രീയപ്രമേയ ചർച്ചയിലൂടെ പാർട്ടി നിലപാട് വ്യക്തമാക്കുമെന്ന് ദേശീയ ജെനറൽ സെക്രട്ടറി രാം മാധവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Read More : ബിഡിജെഎസുമായി ബന്ധം തുടരാൻ ബിജെപിക്ക് ആഗ്രഹം : കുമ്മനം
രാഷ്ട്രീയ പ്രമേയത്തിൽ സിപിഎം ആക്രമണവും ചർച്ചയാകും. പ്രമേയത്തിൽ ചർച്ചചെയ്യുന്നത് കൂടാതെ അമിത് ഷായുടെ ഉദ്ഘാടന പ്രസംഗത്തിലും നരേന്ദ്ര മോഡിയുടെ സമാന പ്രസംഗത്തിലും ഉറി ഭീകരാക്രമണം വിഷയമാകും.
BJP National Council.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here