Advertisement

മോഹന്‍ലാല്‍ സർക്കാരിനൊപ്പം ഗുഡ് വില്‍ അംബാസിഡറാവും

September 27, 2016
1 minute Read
mohanlal fb post about angamaly diaries
പ്രമുഖ ചലച്ചിത്രതാരം മോഹന്‍ലാല്‍ കേരളത്തിന്‍റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ് വില്‍ അംബാസിഡറാവും.

ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും ഒപ്പുവച്ചു.

മസ്തിഷ്കമരണത്തെത്തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യുന്ന പദ്ധതിയായ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് (മൃത സഞ്ജീവനി പദ്ധതി) 2012 ലാണ് തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തോടെ സ്വകാര്യപങ്കാളിത്തത്തില്‍ സുതാര്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്.

കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളുടെ തകരാറുമൂലം ജീവിതം മുന്നോട്ട് തള്ളിനീക്കാനാവാത്ത ആയിരക്കണക്കിനു പേര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അവസരം ഒരുക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്. “ഷെയര്‍ ഓര്‍ഗന്‍സ് സേവ് ലൈവ്സ്” എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന ഈ പദ്ധതി രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാണ്.

mohanlal, good will, ambassador

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top