ആരാണ് സമാധാനം ആഗ്രഹിക്കാത്തത് … ?

ലീൻ ബി ജെസ്‌മസ് / തിരുത്ത്
ഉറിയിലെ ആക്രമണത്തിന് ഇന്ത്യ പകരം വീട്ടിയെന്ന വാർത്തയെത്തിയതോടെ രാജ്യം യുദ്ധലഹരിയിലേക്കിറങ്ങുകയാണ്. മുപ്പത്തിയെട്ടു ഭീകരരെയും രണ്ടു പാക് സൈനികരെയും വധിച്ചു കൊണ്ട് ഇന്ത്യ സൈനിക ശക്തിയുടെ കഴിവ് തെളിയിച്ചതിനെ രാജ്യത്തെ സർവ്വ കക്ഷികളും സ്വാഗതം ചെയ്യുന്നു. അസാധാരണമാം വിധം ഇന്ത്യൻ ജനത രാജ്യസ്നേഹത്താൽ ഉന്മത്തരാകുന്നു.
യുദ്ധത്തിനായി ചെലവഴിക്കപ്പെട്ട ഏതാണ്ട് 50,000 കോടിയുടെ പ്രതിരോധ ബഡ്ജറ്റും , ജീവിതം കൊടുക്കേണ്ടി വന്ന 527 സൈനികരും , പരിക്കേറ്റു മടങ്ങിയ 1363 സൈനികരും കാർഗിലിന്റെ ബാക്കിപത്രങ്ങളാണ്.
ഈ ഒരു തിരിച്ചടി കൊണ്ട് അവസാനിക്കില്ല അതിർത്തിയിലെ പോരാട്ടം എന്നാണ് സൂചനകൾ. ഒരു യുദ്ധാന്തരീക്ഷത്തിൽ നിന്ന് കൊണ്ട് ചിന്തിക്കുക – ആരാണ് സമാധാനം ആഗ്രഹിക്കാത്തത് … ? ഇതിനുത്തരം കാണാൻ 1999 ലെ കാർഗിൽ യുദ്ധത്തിന് ശേഷം ഇന്ത്യയിൽ എന്ത് സംഭവിച്ചു എന്നറിയുക..- യുദ്ധ വിജയത്തെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി 1500 പോയിന്റ് കുതിച്ചുയർന്നു. ഇന്ത്യയുടെ പ്രതിരോധ ബഡ്ജറ്റ് ഇരട്ടിയായി കുത്തനെ ഉയർത്തപ്പെട്ടു. തൊട്ടടുത്തു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ. വൻ വിജയം സ്വന്തമാക്കി.
യുദ്ധത്തിനായി ചെലവഴിക്കപ്പെട്ട ഏതാണ്ട് 50,000 കോടിയുടെ പ്രതിരോധ ബഡ്ജറ്റും , ജീവിതം കൊടുക്കേണ്ടി വന്ന 527 സൈനികരും , പരിക്കേറ്റു മടങ്ങിയ 1363 സൈനികരും കാർഗിലിന്റെ ബാക്കിപത്രങ്ങളാണ്. പ്രതിരോധ ഇടപാടുകളിലെ വൻ അഴിമതി ആരോപണങ്ങൾ , കൊല്ലപ്പെട്ട സൈനികർക്കായി വാങ്ങിയ ശവപ്പെട്ടിയുമായി ബന്ധപ്പെട്ട കുംഭകോണം , കാർഗിൽ യുദ്ധ വിധവകൾക്കായി വിഭാവനം ചെയ്ത ആദർശ് ഫ്ലാറ്റ് സമുച്ചയത്തിന്റെ പേരിൽ നടന്ന വൻ അഴിമതി ഇവയൊക്കെ യുദ്ധാനന്തരം നമ്മൾ ചവച്ചു തുപ്പിയ മാലിന്യങ്ങൾ .
വീണ്ടും യുദ്ധത്തിന്റെ മുറവിളി ഉയരുമ്പോൾ രാജ്യസ്നേഹത്തിന്റെ പതാക മടക്കിവച്ച് സമാധാനം ആഗ്രഹിക്കാത്ത ചിലരെ തിരിച്ചറിയുക.
ആയുധങ്ങളുടെ തീരാ ശേഖരം വില്പനയ്ക്കായി ഒരുക്കിവച്ചിരിക്കുന്ന വൻശക്തികൾ, ഇടപാടുകളിൽ കോടികൾ കൊയ്യാനൊരുങ്ങി നിൽക്കുന്ന ഇടനിലക്കാരും രാഷ്ട്രീയ പിമ്പുകളും…
യുദ്ധാനന്തരം കാത്തിരിക്കുന്ന അഴിമതികളുടെ അനന്തസാധ്യതകൾ …
ഇതിനെല്ലാം മേലെ , അടുത്തകൊല്ലം ആറുസംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിർണായക തെരഞ്ഞെടുപ്പുകൾ …
അന്തിമ വിജയം യുദ്ധത്തിനോ സമാധാനത്തിനോ …? കാത്തിരുന്നു കാണുക !
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here