രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് അരുന്ധതി റോയിയുടെ പുതിയ നോവൽ

അരുന്ധതി റോയിയുടെ പുതിയ പുസ്തകം ‘ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ്’ വരുന്നു. 1997 ലെ ബുക്കർ പ്രൈസിന് അർഹമായ ‘ദ ഗോഡ് ഓഫ് സ്‌മോൾ തിങ്ങ്‌സിന്റെ രചയിതാവിൽ നിന്നും അടുത്ത പുസതകത്തിനായി കാത്തിരിക്കുകയായിരുന്നു പുസ്തക പ്രേമികൾ.
രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് അരുന്ധതി റോയിയുടെ പുതിയ നോവൽ വരുന്നത്. അടുത്ത വർഷം ജൂണിൽ പുസ്തകം പുറത്തിറങ്ങും.ആദ്യ നോവലിനു ശേഷം പൂർണ്ണമായും നോൺ ഫിക്ഷൻ എഴുത്തുകളിലാണ് അരുന്ധതി റോയി ശ്രദ്ധേ കേന്ദ്രീകരിച്ചത്.യു.കെയിലെ ഹാമിഷ് ഹാമിൽറ്റൻ, പെൻഗ്വിൻ ഇന്ത്യ എന്നിവരാണ് പ്രസാധകർ.
‘ദ മിനിസറ്ററി ഓഫ് അട്‌മോസ്റ്റ് ഹാപ്പിനെസിലെ ഭ്രാന്ത ആത്മാവുകൾക്ക് പുറത്തേക്കുള്ള വഴി കണ്ടെത്തിയിരിക്കുന്നു. എന്റെ പ്രസാധകരെ കണ്ടെത്തിയിരിക്കുന്നു.’ അരുന്ധതി റോയ് പറഞ്ഞു.
arundhathi roy, new book
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here