നട്ടാല്‍ കുരുക്കാത്ത കള്ളം പറയുന്നതിനുള്ള അവാര്‍ഡ് പിണറായി വിജയന്- ചെന്നിത്തല

ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് രമേശ് ചെന്നിത്തല. സ്വന്തം ഫെയ്സ്ബുക്കിലാണ് രമേശ് ചെന്നിത്തല ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. നട്ടാല്‍ കുരുക്കാത്ത കള്ളം പറയുന്നതിനുള്ള അവാര്‍ഡ് പിണറായി വിജയന് നല്‍കണമെന്നും രമേശ് ചെന്നിത്തല പറയുന്നത്. മാനേജ്മെന്റുകള്‍ ഫീസ് കുറക്കാന്‍ തയ്യാറായി വന്നിട്ടും മുഖ്യമന്ത്രി അവരെ വിരട്ടി മനപ്പൂര്‍വ്വം അതട്ടിമറിക്കുകയായിരുന്നുവെന്നും പോസ്റ്റിലുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം
ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നതിനുള്ള അവാര്‍ഡ് അദ്ദേഹത്തിന് നല്‍കണം. ഇന്നലെ സ്വാശ്രയ സമരം ഒത്തുതീരാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞതാണ്. മാനേജ്മെന്റുകള്‍ ഫീസ് കുറക്കാന്‍ തെയ്യാറായി വന്നിട്ടും മുഖ്യമന്ത്രി അവരെ വിരട്ടി മനപ്പൂര്‍വ്വം അതട്ടിമറിക്കുകയായിരുന്നു. എ കെ ജി സെന്ററില്‍ നിന്ന് ഫീസ് കുറക്കില്ലന്ന സന്ദേശം മാനേജ്മെന്റുകള്‍ക്ക് നല്കി. ഞങ്ങള്‍ ഈ കള്ളി വെളിച്ചത്താക്കി. കഴിഞ്ഞ കാലങ്ങളില്‍ സ്വാശ്രയ കോളജുകള്‍ക്കെതിരെ സമരം ചെയ്തവരുടെ യഥാര്‍ത്ഥ മുഖം ഞങ്ങള്‍ തുറന്ന് കാട്ടിയപ്പോഴുണ്ടായ ഇളഭ്യത മറക്കാനുള്ള ദുര്‍ബ്ബലമായ ശ്രമമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. ഭരണമേറ്റ് നാലു മാസത്തിനുള്ളില്‍ ജനങ്ങളെ ശത്രുപക്ഷത്താക്കിയ സര്‍ക്കാരാണിത്. ഇനി നിയമസഭ 17 തീയതി മാത്രമെ സമ്മേളിക്കുവെന്നത് കൊണ്ടാണ് രണ്ട് എംല്‍ എ മാരുടെ നിരാഹാര സമരം പിന്‍വലിച്ചത്. എന്നാല്‍ പ്രക്ഷോഭം ശക്തമായി തന്നെ തുടരും, കളക്റ്റേറ്റ് മാര്‍ച്ചുകളും ജനകീയ സദസുകളും സംഘടിപ്പിച്ചുകൊണ്ട് ഈ വഞ്ചന ഞങ്ങള്‍ തുറന്ന് കാട്ടിക്കൊണ്ടിരിക്കും. 17 ന് കൂടുന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ഭാവി സമരപരിപാടികള്‍ ചര്‍ച്ച ചെയ്തു തിരുമാനിക്കും. യു ഡി എഫ് നടത്തിയത് ധര്‍മ്മ സമരമായിരുന്നു. അത് നൂറ്റൊന്ന് ശതമാനം വിജയവുമായിരുന്നു.
ദന്തല്‍ കോളജുകളിലെ നാല് ലക്ഷം രൂപയായിരുന്ന ഫീസ് രണ്ടു ലക്ഷമാക്കിയത് പ്രതിപക്ഷത്തിന്റെ സജീവ ഇടപടെല്‍ കൊണ്ടായിരുന്നു.
തലവരിപ്പണം വാങ്ങുന്നത് പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്നാണ് ആരോഗ്യമന്ത്രിയും, മുഖ്യമന്ത്രിയും വീമ്പുപറഞ്ഞത്. എന്നാല്‍ തലവരിപ്പണമെന്ന പേരില്‍ നടത്തുന്ന കൊള്ളയെ പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നപ്പോള്‍ നിയമസഭയില്‍ വച്ചു തെന്നെ ആരോഗ്യമന്ത്രിക്ക് അത് സമ്മതിക്കേണ്ടി വന്നു. മാത്രമല്ല ക്രൈബ്രാഞ്ച് അന്വേഷണം വേണമെന്ന എന്റെ ആവശ്യവും മുഖ്യമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു. മെറിറ്റ് സീറ്റില്‍ വ്യാപകമായ അട്ടിമറി നടത്തുന്നുവെന്ന് ഞാന്‍ തന്നെ ജയിംസ് കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. അതേ തുടര്‍ന്ന് രണ്ട് മെഡിക്കല്‍ കോളജുകള്‍ക്കെതിരെ ജയിംസ് കമ്മിറ്റി നടപടി എടുത്തു. ഇതെല്ലാം പ്രതിപക്ഷം ഉയര്‍ത്തിയ വലിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉണ്ടായതാണ്. അത് കൊണ്ട് തന്നെ സമരം വിജയമാണെന്ന ഉറച്ച അഭിപ്രായമാണ് ഞള്ക്കുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here