സ്ത്രീകൾ ശ്രദ്ധിക്കുക; ഭര്‍ത്താവിന്റെ മാതാപിതാക്കളെ അകറ്റാന്‍ ശ്രമിച്ചാല്‍ വിവാഹ മോചനം ആകാമെന്ന് സുപ്രീം കോടതി

ഭാര്യ ഭര്‍ത്താവിന്റെ മാതാപിതാക്കളെ അകറ്റാന്‍ ശ്രമിച്ചാല്‍ വിവാഹമോചനമാകാം: സുപ്രിം കോടതി
ഹിന്ദുക്കളില്‍ വിവാഹ ശേഷം ഭാര്യ ഭര്‍ത്താവിന്റെ പ്രായമായ മാതാപിതാക്കളെ ഭര്‍ത്താവില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചാല്‍ വിവാഹ മോചനം നടത്താമെന്ന് സുപ്രീം കോടതി.
വിവാഹശേഷം ഭാര്യ ഭര്‍ത്താവിന്റെ കുടുംബത്തിന്റെ ഭാഗമാണ്. എന്നാല്‍ ഭര്‍ത്താവിന്റെ പണം പൂര്‍ണമായും തനിക്ക് കിട്ടണമെന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ വൃദ്ധരായ മാതാപിതാക്കളില്‍ നിന്ന് അകന്ന് കഴിയാന്‍ അവള്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചാല്‍ വിവാഹമോചനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് ജസ്റ്റിസുമാരായ അനില്‍ ആര്‍ ദവെ, എല്‍.നാഗേശ്വര റാവു എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
മകനും ഭാര്യയും മാതാപിതാക്കളില്‍ നിന്ന് അകന്ന് കഴിയുന്നത് പാശ്ചാത്യന്‍ രീതിയാണെന്ന് കോടതി നിരീക്ഷിച്ചു.
തന്നെ വിദ്യഭ്യാസം നല്‍കി വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ സംരക്ഷിക്കുന്നതിന് മകന് ധാര്‍മികമായും നിയമപരമായും ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. സ്പഷ്ടമായ കാരണങ്ങളില്ലാതെ ഭര്‍ത്താവിനെ മാതാപിതാക്കളില്‍ നിന്നും അകറ്റാന്‍ ഭാര്യക്ക് സാധിക്കില്ല.
കര്‍ണാടകയില്‍ നിന്നുള്ള ദമ്പതികളുടെ വിവാഹമോചന ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു സുപ്രിം കോടതി.
son can divorce wife if she tries to separate him from aged parents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here