ഓറിയോയെ കുറിച്ച് നിങ്ങൾക്കറിയാത്ത 10 കാര്യങ്ങൾ

ലോകത്തെ ‘ബെസ്റ്റ് സെല്ലിങ്ങ് കുക്കി’ എന്ന പദവിക്ക് അർഹമായ ‘ഓറിയോ’ നൂറിൽ പരം രാജ്യങ്ങളിലാണ് വിൽക്കപ്പെടുന്നത്. ചൂട് പാലിൽ ഓറിയോ മുക്കി തിന്നാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. അറിയാം ഓറിയോയെ കുറിച്ച് കൂടുതൽ….
മാർച്ച് 6, 1912 ലാണ് ഓറിയോയുടെ ജനനം
ന്യൂയോർക്കിലെ നവിസ്കോ ഫാക്ടറിയിൽ 1912 മാർച്ച് 6 ന് ആണ് ഓറിയോ ആദ്യമായി ഉണ്ടാക്കിയത്. അതേ !! ഒരു നൂറ്റാണ്ട് മുന്നേ പിറവിയെടുത്തതാണ് ഓറിയോ.
‘ഡബിൾ സ്റ്റഫ്ഡ് ‘ പച്ചക്കള്ളം !!
സാധാരണ ക്രീം ഫില്ലിംഗിൽ നിന്നും രണ്ട് മടങ്ങ് ക്രീം ഫില്ലിങ്ങാണ് ഡബിൾ സ്റ്റഫ്ഡ് ഓറിയോയിൽ വരേണ്ടത്. എന്നാൽ സാധാരണ ഓറിയോയെ അപേക്ഷിച്ച് 1.86 മടങ്ങ് വലുപ്പമേ ഡബിൾ സ്റ്റഫ്ഡ് ഓറിയോയ്ക്ക് ഉള്ളു.
123,000 ടൺ ക്രീമാണ് പ്രതിവർഷം ഉണ്ടാക്കുന്നത് !!
71 ശതമാനം കുക്കിയും 29 ശതമാനം ക്രീമും ഉപയോഗിക്കുന്ന ഓറിയോയ്ക്ക് വേണ്ടി 123,000 ടൺ ക്രീമാണ് പ്രതിവർഷം ഉദ്പാദിപ്പിക്കുന്നത്.
ഒരു ഓറിയോ ഉണ്ടാക്കാൻ 59 മിനിറ്റ് എടുക്കും
താഴെ നിന്നും 300 ഡിഗ്രീ ഫാരൻഹീറ്റും, മുകളിൽ നിന്ന് 400 ഡിഗ്രീ ഫാരൻ ഹീറ്റ് ചൂടും കൊടുത്ത് 290.6 സെക്കന്റുകൾ എടുത്താണ് ഓറിയോ ഉണ്ടാക്കുന്നത്.
ഓറിയോ വിൽപ്പന 500 ബില്ല്യൺ കവിഞ്ഞു
1912 മുതൽ ഒന്നര ട്രില്ല്യൺ ഓറിയോ കുക്കിയാണ് ലോകത്ത് അത് വരെ വിറ്റഴിഞ്ഞത്. 2011 ൽ മാത്രം 35 മില്ല്യണിൽ കൂടുതൽ ഓറിയോയാണ് വിറ്റഴിഞ്ഞത്.
ഭൂമിയെ 381 തവണ ചുറ്റാൻ പാകത്തിന് ഓറിയോ ഇത് വരെ ഉദ്പാദിപ്പിച്ചിട്ടുണ്ട്
ഇതുവരെ ഉദ്പാദിപ്പിച്ച ഓറിയോ അടുക്കിവെച്ചാൽ 5 തവണ ചന്ദ്രനിൽ എത്തി തിരിച്ചുവരാൻ പാകത്തിനുണ്ടാവും.
കൊക്കെയിൻ പോലെ അഡിക്ഷൻ ഉണ്ടാക്കുന്നതാണ് ഓറിയോയും
ഓറിയോയിൽ അടങ്ങിയിട്ടുള്ള ഫാറ്റ്സും ഷുഗറും കാരണമാണ് ഓറിയോയെ അഡിക്ടഡ് ആക്കാൻ കാരണം.
ഒരോ ഓറിയോയിലും 90 റിഡ്ജുകൾ ഉണ്ട്
ഞെട്ടണ്ട…ഒരു ഓറിയോയിൽ 90 റിഡ്ജുകളും, 12 പൂക്കളും, 12 ഡാഷും, 12 കുത്തുകളും ഉണ്ട്.
ഓറിയോ എന്ന പേരിന് പിന്നിലെ രഹസ്യം
ഇതുവരെ ആർക്കും അറിയില്ല ഓറിയോ എന്ന പേര് ഇടാൻ കാരണം എന്താണെന്ന്. ഓറിയോ എന്ന പേരിന് പിന്നിലെ രഹസ്യം ഇപ്പോഴും ചുരുളഴിയാതെ കിടക്കുന്നു.
ദേശിയ ഓറിയോ ദിവസം
മാർച്ച് 6 ന് ആണ് ദേശീയ ഓറിയോ ദിനമായി ആചരിക്കുന്നത്.
oreo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here