പെർഫ്യൂമർ മോണിക്കയുടെ പൂർണ്ണ നഗ്നമൃതദേഹം ഗോവയിൽ

മൃതദേഹം പൂർണ നഗ്നാവസ്ഥയിൽ ആയിരുന്നു
പ്രശസ്ത ഫോട്ടോഗ്രാഫറും ഇന്ത്യയിലെ വില കൂടിയ പെർഫ്യൂമറുമായ മോണിക്ക ഗുർഥേയെ ഗോവയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പൂർണ നഗ്നാവസ്ഥയിൽ ആയിരുന്നു. കൊല്ലപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെടുന്നതിന് മുൻപ് മോണിക്ക ബലാത്സംഗത്തിന് ഇരയായതായും പോലീസ് സംശയിക്കുന്നു.
കൊലയാളിക്ക് മോനിക്കയുമായി അടുത്ത ബന്ധം ഉണ്ടെന്ന് പോലീസ് ഊഹിക്കുന്നു.
കാരണം ഫ്ളാറ്റിലേക്കു കൊലയാളി ബലം പ്രയോഗിച്ചു കടന്നതിന്റെ ഒരു അടയാളം പോലും പൊലീസിന് കണ്ടെത്താൻ ആയില്ല. ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. താക്കോൽ കൈവശം ലഭിക്കാനുള്ള സ്വാതന്ത്ര്യം അയാൾക്കുണ്ട് എന്ന പോലീസിന്റെ ഊഹത്തെ ഇത് ബലപ്പെടുത്തുന്നു. തൊട്ടടുത്ത ഫ്ലാറ്റിൽ മോണിക്ക തന്നെ ഏൽപ്പിച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് പോലീസ് അകത്തു കടന്നത്.
സംഭവം നടന്ന കെട്ടിടത്തിൽ സി സി ക്യാമറകൾ ഘടിപ്പിച്ചിരുന്നില്ല.
High-profile perfumer Monika Ghurde found murdered in Goa flat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here