പൊതു മുതൽ രാഷ്ട്രീയപ്പാർട്ടികൾക്കുള്ളതല്ല; തെരഞ്ഞെടുപ്പ് കമ്മീഷൻ

പൊതുമുതലും സർക്കാർ സംവിധാനവും ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് പ്രചാരണം നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊതുമുതൽ ഉപയോഗിച്ച് പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ സ്ഥാപിക്കുന്നതും കമ്മീഷൻ വിലക്കി.
പൊതുമുതലോ പൊതുസ്ഥലങ്ങളോ സർക്കാർ സംവിധാനങ്ങളോ ഉപയോഗിച്ച് പ്രചാരണങ്ങളഓ പരസ്യങ്ങളോ പാർട്ടിയ്ക്കോ പാർട്ടി ചിഹ്നത്തിനോ നൽകാൻ പാടില്ല. ഉത്തർപ്രദേശിൽ മായാവതി അധികാരത്തിലിരുന്നപ്പോൾ അവരുടെ പാർട്ടിയായ ബിഎസ്പി, ചിഹ്നമായ ആനയെ പൊതു ഇടങ്ങളിൽ സ്ഥാപിച്ചത് വിവാദമായിരുന്നു.
പൊതുമുതൽ ദുരുപയോഗം ചെയ്ത് പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പൊതുസ്ഥലങ്ങളിൽ സ്താപിക്കുന്നതിനെതിരായ ഹരജിയിൽ ഡെൽഹി ഹൈക്കോടതി വിധി വന്നതോടെയാണ് കമ്മീഷന്റെ നിർദ്ദേശം. നിർദ്ദേശം പാലിക്കാതിരിക്കുന്നത് കമ്മീഷനെ ലംഘിക്കലായി കണ്ട് നടപടി സ്വീകരിക്കു മെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
Political Parties Can’t Use Public Funds, Govt Machinery To Promote Poll Symbol.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here