Advertisement

നെയിൽ ആർട്ട്,എത്ര സിംപിളാ!!

October 14, 2016
1 minute Read
nail art

ആഘോഷം ഏതുമാകട്ടെ,അണിഞ്ഞൊരുങ്ങാൻ നെയിൽ പോളിഷ് ഇല്ലാതെ പറ്റുമോ സുന്ദിമാർക്ക്!! വ്യത്യസ്ത വർണങ്ങളിലും ഡിസൈനുകളിലും നഖചിത്രങ്ങളെഴുതാൻ മത്സരിക്കുന്ന യുവസുന്ദരിമാർക്കാ

യി ഇതാ എളുപ്പത്തിൽ തീർക്കാവുന്ന ചില നെയിൽ ആർട്ടുകൾ. നഖങ്ങളും അണിഞ്ഞൊരുങ്ങട്ടെ…

ബ്ലൂ ബഗ്‌സ്

നീലനിറത്തിന്റെ മനോഹാരിത ഒന്ന് വേറെ തന്നെയാണ്. നഖങ്ങളിൽ ആദ്യം നീല നിറത്തിലുള്ള ബേസ് കോട്ട് അണിയുക.പിന്നെ തീരെ കനം കുറഞ്ഞ ബ്രഷ് കൊണ്ട് ക്യൂട്ടിക്കിൾ മുതൽ വരകൾ തീർക്കുക.എന്നിട്ട് വെളുത്ത നിറത്തിലുള്ള നെയിൽ പെയിന്റ് കൊണ്ട് കുത്തുകൾ വരയ്ക്കുക.അവസാനമായി ട്രാൻസ്‌പേരന്റ് കോട്ട് ഇടാൻ മറക്കല്ലേ!!

ഡയമണ്ട് ലൗ

തീരം കനം കുറഞ്ഞ നെയിൽ ലൈനറോ ബ്രഷോ കൊണ്ടോ നഖങ്ങളിൽ ഡയമണ്ട് ഷെയ്പിൽ വരയ്ക്കുക. ഇങ്ങനെ ഒരോ നഖത്തിലും രണ്ടോ മൂന്നോ വരകൾ വേണം.ഓരോ കളത്തിലും വെവ്വേറെ നിറങ്ങൾ നല്കി നഖങ്ങൾ ആകർഷകമാക്കാം.

സ്‌പൈസി ഓറഞ്ച് ബ്ലാസ്റ്റ്

ഓറഞ്ചോ അതുപോലെ നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും ഇളം നിറമോ ബേസ് കോട്ടായി തെരഞ്ഞെടുക്കുക.നെയിൽ സ്റ്റഡ് ഉപയോഗിച്ച് വെള്ള നെയിൽപെയിന്റ് കൊണ്ട് വരകൾ വരയ്ക്കുക.ഇഷ്ടാനുസരണം ഗോൾഡൻ നിറത്തിൽ ഡോട്ടുകൾ കൂടി ഇട്ടാൽ സംഗതി ഗംഭീരമാക്കാം.

റോക്ക് ദ റെഡ്

ചുവപ്പില്ലാതെ ഒരാഘോഷമുണ്ടോ!! ആദ്യം ചുവപ്പ് നിറത്തിലുള്ള നെയിൽ പോളിഷ് നഖത്തിലണിയുക. അത് ഉണങ്ങിയ ശേഷം ഗോൾഡൻ നിറത്തിലുള്ള നെയിൽപെയിന്റ് ബ്രഷ് ഉപയോഗിച്ച് നഖത്തിന്റെ മുൻഭാഗത്ത് ഇടുക. ഇതുണങ്ങിയ ശേഷം കറുപ്പ് നിറത്തിലുള്ള നെയിൽപോളിഷ് നഖത്തിന്റെ അറ്റത്തായി കർവ്വുകൾ പോലെ ഇടുക. കണ്ടോ സംഗതി ക്ലാസ് ലുക്കായില്ലേ!!

ബ്ലൂ ആൻഡ് സിൽവർ,സൂപ്പർ!!

സിൽവർ കളർ നെയിൽ പോളിഷ് കൊണ്ട് ബേസ് കോട്ട് അണിയുക. പിന്നെ ബ്ലൂ കളർ നെയിൽപോളിഷ് കൊണ്ട് അലങ്കാരപ്പണികൾ നടത്തുക.

nail art

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top