ഇറോം ശർമിള പുതിയ പാർട്ടി പ്രഖ്യാപിച്ചു

മണിപ്പൂരിലെ മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. പീപ്പിൾ റിസർജൻസ് ആൻഡ് ജസ്റ്റിസ് അലൈൻസ് എന്നാണ് ഇറോമിന്റെ പാർട്ടിയുടെ പേര്.
മണിപ്പൂർ രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ഇറോം ശർമിള പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അവർ വ്യക്തമാക്കി.
ഇരേന്ദ്രോ ലീച്ചോൻബാമാണ് പുതിയ പാർട്ടി കൺവീനർ. ഇറോ ശർമിള കോ കൺവീനറാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇറോം ശർമിള 16 വർഷം നീണ്ട തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്.
Irom Sharmila
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here