വിദ്യാർത്ഥിയ്ക്ക് നേരെ മർദ്ദനം; സ്‌കൂൾ പ്രിൻസിപലിനെ സസ്‌പെൻഡ് ചെയ്തു

ബിഹാറിൽ ദളിത് വിദ്യാർത്ഥിയെ ക്ലാസ് മുറിയിലിട്ട് മർദ്ദിച്ച സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു. വൈസ് പ്രിൻസിപൽ 13 അധ്യാപകർ, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ സ്ഥലംമാറ്റുകയും ചെയ്തു.
ബിഹാറിലെ മുസഫർപുർ കേന്ദ്രീയ വിദ്യാലയത്തിലാണ് ദളിത് വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചത്.
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അന്വേഷണം നടത്തി നടപടികൾ കൈക്കൊള്ളുകയായിരുന്നു. സഹ വിദ്യാർത്ഥികൾ മർദിക്കുന്നതായി മർദ്ദനമേറ്റ വിദ്യാർത്ഥി പരാതി നൽകിയിട്ടും സ്‌കൂൾ അധികൃതർ നടപടിയെടുത്തില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിഷയം മൂടിവെക്കാൻ സ്‌കൂൾ അധികൃതർ ശ്രമിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു. മർദ്ദിച്ച രണ്ട വിദ്യാർത്ഥികളെ സ്‌കൂളിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
kendriya-vidyalaya-violence-clip- school suspends-principal-and-15 others.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here