Advertisement

സോഷ്യൽ മീഡിയയിൽ വൈറലായി ഈ അച്ഛൻ മകൾ ഫോട്ടോഷൂട്ട്

October 21, 2016
1 minute Read

കെന്‍ഡല്‍ ഡീവാര്‍ക്കോ എന്ന മോഡലിന് ലോകത്ത് ഒരു മോഡലിലും ഇന്നേ വരെ ലഭിച്ചിട്ടില്ലാത്ത ഒരു അംഗീകാരം സ്വന്തം അച്ഛന്‍റെ കയ്യില്‍ നിന്നും ലഭിച്ചു. താന്‍ മോഡല്‍ ചെയ്ത അതേ സ്ഥലത്ത് അതേ പോസില്‍ നിന്ന് ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധപ്പെടുത്തിയാണ് ഈ അച്ഛന്‍ മകളെ സന്തോഷിപ്പിച്ചത്.

അരിസോണയിലെ മോഡലായ ഡീവാര്‍ക്കോയ്ക്കാണ് ഈ അനുഭവം. ഡീവാര്‍ക്കോ മോഡലിംഗില്‍ ജയിച്ച അതേ സ്ഥലത്ത് നിന്നാണ് അച്ഛന്‍ സ്വന്തം ഫോട്ടോഷൂട്ടും
സംഘടിപ്പിച്ചത്. ഗ്രീന്‍വാലി റാഞ്ച് റിസോര്‍ട്ടിലാണ് സംഭവം നടന്നത്. മകള്‍ മോഡലിംഗില്‍ വിജയിയായ ശേഷം മാസങ്ങള്‍ക്ക് ശേഷമാണ് മാതാപിതാക്കളായ വിന്‍സിയും, ഷെല്ലിയും ഇവിടെയെത്തിയത്. ഫോട്ടോഷൂട്ട് മനസിലുറപ്പിച്ചല്ല ഇവരിവിടെ എത്തിയത്.

യാദൃശ്ഛികമായി ഒര ബിസിനസ്സ് ആവശ്യത്തിനെത്തിയതായിരുന്നു ഇവര്‍. സ്ഥലം തിരിച്ചറിഞ്ഞതോടെ അച്ഛന്‍ ഫോട്ടോഷൂട്ടിന് തയ്യാറായി. അമ്മ ഷെല്ലി ഫോട്ടോ ഗ്രാഫറുടെ വേഷം കെട്ടി. മകളുടെ ഫോട്ടോ ഷൂട്ട് ഫോട്ടോകള്‍ തപ്പിയെടുത്ത് അച്ഛന്‍ മോഡലിംഗും ആരംഭിച്ചു. സോഷ്യല്‍ മീഡിയ വഴി തരംഗമായപ്പോഴാണ് ഡീവാര്‍ക്കോയും കാര്യം അറിഞ്ഞത്.ചിത്രങ്ങള്‍ കാണാം

father-daughter photo shoot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top