മദ്യപിക്കാന്‍ പഠിച്ചത് മനോജിന്റെ വീട്ടില്‍ നിന്ന്- ഉര്‍വശി

വിവാഹശേഷമാണ് താന്‍ മദ്യപിക്കാന്‍ ആരംഭിച്ചതെന്ന് നടി ഉര്‍വശി. ഓസ്ട്രേലിയിയില്‍ എത്തിയ ഉര്‍വശി എസ്ബിഎസ് മലയാളം റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. വിവാഹശേഷമാണ് തനിക്ക് മാറ്റങ്ങള്‍ വേണ്ടത്. പ്രസവത്തിന് ഒരാഴ്ച മുമ്പ് വരെ താന്‍ അഭിനയിക്കാന്‍ പോയിരുന്നു. പ്രസവം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷം അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു. എല്ലാ ചുമതലകളും തന്റെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നു. വൈകിട്ട് എല്ലാവരും ഒരുമിച്ച് ഇരുന്ന് മദ്യപിക്കുന്നതാണ് മനോജിന്റെ വീട്ടിലെ രീതി. അവിടെ നിന്നാണ് താനും മദ്യപിക്കാന്‍ ആരംഭിച്ചത്.
മകള്‍ കുഞ്ഞാറ്റയെ ഒരിക്കലും സിനിമയിലേക്ക് വിടില്ലെന്നും ഉര്‍വശി പറഞ്ഞു.താന്‍ സിനിമയിലേക്ക് വരാന്‍ ഇഷ്ടപ്പെട്ട് വന്നതല്ല, ഇക്കാരണം കൊണ്ട് തന്നെയാണ് തനിക്ക് മകളെ സിനിമയില്‍ വിടാന്‍ ആഗ്രഹമില്ലാത്തത്. കുഞ്ഞാറ്റ ഇപ്പോള്‍ തന്നോടൊപ്പമാണ്.
തന്റെ ജീവിതത്തില്‍ നടന്ന എല്ലാ കാര്യങ്ങളേയും കുറിച്ച് ആത്മകഥയില്‍ എഴുതുമെന്നും ഉര്‍വശി പറഞ്ഞു. തന്റെ മകളും കല്‍പ്പനയുടെ മകളും ഒരുമിച്ച് ഒരു സ്ക്കൂളിലാണ് പഠിക്കുന്നത്.ഇതിനായി അമ്മ എറണാകുളത്താണ് താമസിക്കുന്നതെന്നും ഉര്‍വശി പറഞ്ഞു.
എന്റെ പേരില്‍ വന്ന വിവാദങ്ങള്‍ എന്റെ കുടുംബാംഗങ്ങളേയും ഫ്രണ്ട്സിനേയും വിഷമിച്ചിട്ടുണ്ട്. അവര്‍ക്കായി താന്‍ ആത്മകഥ എഴുതുമെന്നും ഉര്‍വശി പറഞ്ഞു. ഇന്റര്‍ വ്യൂവിന്റെ ഓഡിയോ കേള്‍ക്കാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here