Advertisement

മധ്യ ഇറ്റലിയിൽ ഇരട്ട ഭൂചലനം

October 27, 2016
1 minute Read
earthquake

മധ്യ ഇറ്റലിയിൽ വൻ ഭൂചലനം. ശക്തമായ ഭൂചലനത്തെ കൂടാതെ 60 തുടർചലനങ്ങളും ഉണ്ടായി. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഇവിടത്തേക്കുള്ള വൈദ്യുത ബന്ധവും വിഛേദിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വിസ്‌റ്റോ, ഉസ്സിറ്റ, കാസ്‌റ്റെൽ, സാന്റെൻഗെലോ സുൽ നേര എന്നിവിടങ്ങളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.

ആദ്യ ഭൂചലനം റിക്ടർ സ്‌കെയിലിൽ 5.5 രേഖപ്പെടുത്തിയപ്പോൾ രണ്ടാം ഭൂചലനം 6.1 രേഖപ്പെടുത്തി. എന്നാൽ ഇതുവരെയും ഒരാൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതൊഴിച്ചാൽ മറ്റ് മരണങ്ങളൊന്നു രേഖപ്പെടുത്തിയിട്ടില്ല. ചിലർക്ക് ചെറിയ തോതിൽ പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Italy earthquakes: Bad weather hampers rescue efforts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top