കലയിലൂടെ കാരുണ്യമൊരുക്കി പാലിയം ഇന്ത്യയും ഹാർട്ട് കെയർ ഫൗണ്ടേഷനും

നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം പാലിയം ഇന്ത്യയും ഹാർട്ട് കെയർ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ഗാനമേള സംഘടിപ്പിക്കുന്നു. ‘സംഗീതസന്ധ്യ’ എന്ന് പേരിട്ടിട്ടുള്ള ഈ ഗാനമേള ഞായറാഴ്ച ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടത്തുന്നത്.
സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഗീത വിരുന്നുമായി എത്തുന്നത്. മലയാള സിനിമഗാനരംഗത്തെ പ്രമുഖരെല്ലാം താരങ്ങളും ഈ സംഗീത സന്ധ്യയില്‍ അണിനിരക്കും.
രോഗികളും, നിര്‍ധനരുമായവര്‍ക്കൊരു സാന്ത്വനമായി പാലിയേറ്റീവ് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ പാലിയം ഇന്ത്യ. ടിക്കറ്റുകള്‍ക്ക് www.bookmyshow.com/events എന്ന വെബ് സൈറ്റിലോ 8593859360 എന്ന നമ്പറിലോ ബന്ധപ്പെടാം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here