കേൾവി നഷ്ടപ്പെടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം പടക്കം പൊട്ടിക്കുക

ആകാശത്തോളം ഉയർന്ന് ഉച്ചത്തിൽ പൊട്ടിത്തെറിച്ച് വർണ്ണരാജികൾ തീർക്കുന്ന പടക്കങ്ങൾ ഉണ്ടാക്കുന്ന ശബ്ദമലിനീകരണം ചെറുതൊന്നുമല്ല. പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന ഉയർന്ന ശബ്ദം കേൾവി ശക്തിയെ ബാധിക്കുന്നുണ്ട്. എന്നാൽ എത്രപേർ ഇത് ശ്രദ്ധിക്കുന്നുണ്ട്. ചെവിയടച്ച് പിടിച്ച് എന്തിന് പടക്കം പൊട്ടിക്കണം ?
നാല് മീറ്ററോളം അകലെ വരെ 125 ഡെസിബെൽ ശബ്ദത്തിൽ പൊട്ടിത്തെറിക്കുന്ന പടക്കങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ ഇത് പാലിക്കപ്പെടുന്നുണ്ടോ ! പടക്കങ്ങൾ ഉണ്ടാക്കുന്ന ദോഷങ്ങൾ ചെറുതൊന്നുമല്ല…
കേൾവി ശക്തി നഷ്ടപ്പെടുന്നതുമുതൽ, രക്ത സമ്മർദ്ദം, ഹൃദയാഘാതം, ഉറക്കത്തെ തടസ്സപ്പെടുത്തൽ എന്നിവ വരെ പടക്കം പൊട്ടുന്ന ശബ്ദം കാരണം സംഭവിക്കാവുന്നതാണ്. ചെറിയ കുട്ടികൾ, ഗർഭസ്ഥ ശിശു എന്നിവരിൽ ഇത് ഭാവിയിലേക്ക് നീളുന്ന പ്രശ്‌നങ്ങൾക്ക് കാരണമാകാം.
അറിഞ്ഞോ അറിയാതെയോ നാം ചെയ്യുന്നതെല്ലാം നമുക്കും വരും തലമുറയ്ക്കും ഒരുപോലെ ദോഷം ചെയ്യുന്നു എന്ന് തിരിച്ചറിയുക. Say No TO crackers…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here