നരേന്ദ്രമോഡിയെ ‘ഇരുത്തിപ്പൊരിച്ച്’ പത്രപ്രവര്ത്തകന് രാജ് കമല്‍ ഝാ

പ്രശസ്ത പത്രപര്വര്ത്തകന് രാംനാഥ് ഗോയങ്കെയുടെ പേരിലുള്ള അവാര്‍ഡ് ദിനചടങ്ങില്‍ അതിഥിയായെത്തിയ നരേന്ദ്രമോഡിയെ ഇരുത്തിപ്പോരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ചീഫ് എഡിറ്റര്‍ രാജ് കമല്‍ ഝാ. അവാര്‍ഡ് ജേതാവ് അക്ഷയ് മുകുള്‍ മോദിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ വിസമ്മതിച്ചത് മുതല്‍ പരിപാടിയിലുടനീളം കല്ലുകടി ഉണ്ടായിരുന്നു. അവാര്‍ഡ് വാങ്ങുന്നതല്ല, ക്യാമറയെ നോക്കി പുഞ്ചിരിക്കുന്ന മോദിയുടെ കൈയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്ന ചിത്രം ഒരു ഫ്രെയിമില്‍ വരുന്നതുതന്നെ ആലോചിക്കാന്‍ വയ്യ’ എന്നായിരുന്നു അക്ഷയ് മുകുളിന്റെ പ്രതികരണം.
ചടങ്ങില്‍ പങ്കെടുക്കവെ മാധ്യമപ്രവര്‍ത്തനത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു നരേന്ദ്രമോഡി. മോഡിയുടെ പ്രസംഗശേഷമായിരുന്നു ആരും സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ആ പ്രകടനം. രാജ്കമല്ഝാ എത്തി അഞ്ചേ അഞ്ച് വാചകങ്ങളാണ് പറഞ്ഞത്. പിന്നീട് പരിപാടി തീരുന്നവരെ മോഡി അസ്വസ്ഥനായിരുന്നു. ഇതായിരുന്നു രാജ്കമല്ഝായുടെ പ്രസംഗം
1. ‘നരേന്ദ്ര മോദീ, നിങ്ങള്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ പുകഴ്ത്തുന്നത് ഞങ്ങളെ തളര്‍ത്തുന്നു. ‘ആപ്ക്കാ റിപോര്‍ട്ടര്‍ ബഹുത്ത് അച്ചാ കാം കര്‍ത്താ ഹെ’ എന്നൊരു മുഖ്യമന്ത്രി ഇന്ത്യന്‍ എസ്പ്രസിന്റെ ഒരു മാധ്യമപ്രവര്‍ത്തകനെ പുകഴ്ത്തിയപ്പോള്‍ അക്കാരണത്താല്‍ അയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയ ആളാണ് രാംനാഥ് ഗോയങ്കെ.’
2. ‘ഈ സെല്‍ഫി ജേണലിസത്തിന്റെ കാലത്ത് നിങ്ങളുടെ കൈയ്യില്‍ വിവരങ്ങളില്ലെങ്കില്‍ അതൊരു പ്രശ്നമേയല്ല. കാരണം ഫ്രൈമില് ഒരു ദേശീയപതാക കൊണ്ടുവന്ന് അതിനു പിന്നില്‍ ഒളിച്ചിരുന്നാല്‍ മതിയാവും.’
3. ‘നല്ല മാധ്യമപ്രവര്‍ത്തനമെന്നാല്‍ റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും തങ്ങള്‍ ചെയ്യേണ്ട ജോലി നല്ല രീതിയില്‍ ചെയ്യുന്നതാണ്, അല്ലാതെ സെൽഫി ജേണലിസമല്ല.’
4. ‘ഭരണകൂടം വിമര്‍ശിക്കുന്നതാണ് ഒരു മാധ്യമപ്രവര്ത്തകന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി’.
5. ‘നല്ല മാധ്യമപ്രവര്‍ത്തനം മരിക്കുന്നില്ല, ചീത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ ശബ്ദ കോലാഹലത്തില്‍ അത് മുങ്ങിപ്പോവുകയാണ് ചെയ്യുന്നത്’.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here