ഡൽഹിയിലെ പുക മഞ്ഞ്; അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചു

ഡൽഹിയിൽ മലിനീകരണം മൂലമുള്ള പുകമഞ്ഞ് ഇന്നും തുടരുന്നു. കഴിഞ്ഞ 17 വർഷത്തിനിടയിലുള്ള ഏറ്റവും കൂടിയ തോതിലുള്ള മലിനീകരണമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആരോഗ്യഭീഷണി ഉയർന്ന സാഹചര്യത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് ജനം തെരുവിലിറങ്ങി. മലിനീകരണം രൂക്ഷമായതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടിയന്തിര യോഗം വിളിച്ചു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡൽഹിയിലേയും അയൽ സംസ്ഥാനങ്ങളിലെയും പരിസ്ഥിതി മന്ത്രിമാരുടെ യോഗം കേന്ദ്ര സർക്കാർ നാളെ വിളിച്ച് ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുകമഞ്ഞിനെ തുടർന്ന് നിരവധി സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നു. ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ നിർദ്ദേശപ്രകാരം 1800 ഓളം സ്‌കൂളുകളാണ് അടച്ചിട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here