വിനോദ സഞ്ചാരമേഖലയ്ക്ക് മോഡി കൂട്ടാൻ നരേന്ദ്ര മോഡി

ആമിർഖാനോ അമിതാഭ് ബച്ചനോ അല്ല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇൻക്രഡിബ്ൾ ഇന്ത്യയുടെ ഔദ്യോഗിക മുഖം. ആമിർഖാൻ ആയിരുന്നു ഇൻക്രഡിബ്ൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർ.
അമിതാഭ് ബച്ചനെ ബ്രാൻഡ് അംബാസിഡർ ആക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കുകയായിരുന്നു. കള്ളപ്പണ ശേഖരമുള്ള ഇന്ത്യക്കാരുടെ പേര് വെളിപ്പെടുത്തിയ പനാമ പേപ്പറുകളിൽ അമിതാഭ് ബച്ചന്റെ പേര് വന്നതോടെയാണ് ബച്ചനെ ഒഴിവാക്കിയത്.
പ്രചരണത്തിന് ഏറ്റവും അനുയോജ്യൻ പ്രധാനമന്ത്രി തന്നെയാണെന്നാണ് കേന്ദ്ര വിനോദസഞ്ചാരവകുപ്പ് മന്ത്രി മഹേഷ് ശർമ പറഞ്ഞു. മോഡി സന്ദർശിച്ച രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.
Narendra Modi set to be new ‘Incredible India’ campaign ambassador
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here