Advertisement

സ്വന്തമായി ലമ്പോർഗിനി നിർമ്മിച്ചിരിക്കുകയാണ് ഈ മിടുക്കൻ !!

November 8, 2016
1 minute Read
lamborghini

ഒരു ലമ്പോർഗിനി കാർ സ്വന്തമാക്കുക എന്നത് മിക്കവരുടെയും സ്വപ്‌നമാണ്. സിനിമകളിലും, കാർ എക്‌സിബിഷനുകളിലും മാത്രം കണ്ടു വരുന്ന ഈ ലക്ഷുറി കാർ വല്ലപ്പോഴും മാത്രമേ നിരത്തിൽ കാണാൻ കിട്ടാറുള്ളു. ജീവിത്തിൽ എത്ര തവണ ഒരു ലമ്പോർഗിനി കാർ നേരിട്ട് കണ്ടിട്ടുണ്ടെന്ന് ചോദിച്ചാൽ എണ്ണം വളരെ കുറവായിരിക്കും.

കോടികൾ വില മതിക്കുന്ന ലമ്പോർഗിനി കാർ സ്വന്തമാക്കാൻ കഴിയില്ലെങ്കിൽ എന്ത് ചെയ്യണം ?? അത് ഉണ്ടാക്കണം !!

ഡ്രിറ്റൺ സെൽമാനി എന്ന സ്‌പോർട്ട്‌സ് കാർ പ്രേമി ചെയ്തതും അതു തന്നെ.

ലോഹങ്ങൾ വെൽഡ് ചെയ്ത് പുതിയ വസ്തുക്കൾ ഉണ്ടാക്കാൻ താൽപര്യമുള്ള ഡ്രിറ്റൺ ലമ്പോർഗിനി ഉണ്ടാക്കിയിരിക്കുന്നത് 3 ലിറ്റർ മിറ്റ്‌സുബിഷി ഗാലന്റ് എന്ന വണ്ടിയുടെ എഞ്ചിനും മറ്റ് വണ്ടികളുടെ സക്കൻഡ് ഹാൻഡ് കാർ പാർട്ട്‌സ് ഉപയോഗിച്ചാണ്.

ലമ്പോർഗിനി റെവെന്റൺ മനസ്സിൽ കണ്ടാണ് ഡ്രിറ്റൺ തന്റെ കാർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡ്രിറ്റൺ നിർമ്മിച്ച വണ്ടി കണ്ടാൽ ലമ്പോർഗിനി കമ്പനിക്കാർ പോലും അത്ഭുതപ്പെട്ട് പോകും.

അൽബാനിയ സ്വദേശിയായ ഡ്രിറ്റൺ ഒരു വർഷമെടുത്താണ് വണ്ടി നിർമ്മിച്ചത്. വെള്ള നിറത്തിൽ കറുപ്പും ചുവപ്പും സ്‌ട്രൈപ്പുകളുമായി വരുന്ന പ്രൗഢ ഗംഭീരമായ ഈ കാർ അത്ഭുതവും അസൂയയും കലർന്ന കണ്ണുകളോടെയല്ലാതെ ആർക്കും നോക്കാൽ സാധിക്കില്ല.

lamborghini

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top