നോട്ട് അസാധുവാക്കല്‍: കള്ളപ്പണം തടയാനല്ല- പിണറായി

കള്ളപ്പണം തടയാൻ ഉദ്ദേശിച്ച് സ്വീകരിച്ച നടപടിയല്ല സർക്കാറിന്‍െറ നോട്ട് പിൻവലിക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിലയന്‍സ് അടക്കമുള്ള കള്ളപ്പണ ലോബിക്ക് കേന്ദ്രം നേരത്തെ വിവരം ചോർത്തി നൽകിയതായി സംശയിക്കുന്നു. അവരുടെ പണമെല്ലാം മാറ്റാനുള്ള സൗകര്യമുണ്ടാക്കിയ ശേഷമാണ് നോട്ട് പിന്‍വലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നോട്ട് മാറ്റം കൊണ്ട് ബുദ്ധിമുട്ടുണ്ടായത് സാധാരണക്കാർക്ക് മാത്രമാണ്. സർക്കാർ നിസംഗമായിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
നോട്ടുകൾ പിൻവലിക്കുമ്പോൾ അതിന് ബദൽ സംവിധാനം ഒരുക്കണം. ഡിസംബർ അവസാനം വരെ പണം മാറ്റാൻ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതുവരെ നോട്ടുകൾ സാധാരണ നിലയിൽ ക്രയവിക്രയത്തിന് അനുവദിക്കണം. അപ്പോൾ ബാങ്കുകളിലും ആവശ്യത്തിന് പണമെത്തിക്കാൻ സമയം ലഭിക്കും.
നാട്ടുകാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സർക്കാറിലേക്കും സർക്കാർ സ്ഥാപനങ്ങളിലേക്കും അടക്കേണ്ട നികുതികൾ നവംബർ 30വരെ പിഴയില്ലാതെ അടക്കാൻ സൗകര്യമൊരുക്കും. വെള്ളം, വൈദ്യുതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നികുതികൾ, സംസ്ഥാന സർക്കാറിലേക്ക് അടക്കേണ്ട മറ്റ് നികുതികൾ, പരീക്ഷ ഫീസുകൾ, ഒാേട്ടാ, ടാക്സി, ചരക്ക് വാഹന നികുതി എന്നിവ പിഴകൂടാതെ നവംബർ 3o വരെ അടയ്ക്കാം.
note ban, pinarai vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here