Advertisement

ആനക്കൊമ്പ് കൈവശം വെക്കാനുള്ള അവകാശം നൽകിയത് കേന്ദ്രസർക്കാരെന്ന് മോഹൻലാൽ

November 15, 2016
1 minute Read
mohanlal

ആനക്കൊമ്പ് കൈവശം വെക്കാനുള്ള അവകാശം തനിക്ക് നൽകിയത് കേന്ദ്രസർക്കാരാണെന്ന് നടൻ മോഹൻലാൽ. കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന സർക്കാരാണ് തനിക്ക് ഈ നിർദ്ദേശം നൽകിയതെന്നും മോഹൻലാൽ.

ആനക്കൊമ്പ് കൈവശം വെച്ച കേസിൽ ത്വരിതാന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ലാൽ ഇക്കാര്യം വ്യക്തമാക്കുന്നത്.

സംസ്ഥാന വനം വന്യജീവി വകുപ്പ് ആനക്കൊമ്പുകൾ വീട്ടിൽ വെക്കാൻ അനുമതി നൽകിയിരുന്നു. ഇത് വ്യക്തമാക്കി ഗവർണർ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും ഇക്കാരണത്താൽ തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാൻ വിജിലൻസിന് കഴിയില്ലെന്നും മോഹൻലാൽ ഹർജിയിൽ പറയുന്നു.

മോഹൻലാലിന്റെ ഹർജിയെ തുടർന്ന് കോടതി സർക്കാരിനോടും വിജിലൻസിനോടും വിശദീകരണം തേടി. എന്നാൽ വിശദീകരണം നൽകാൻ സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടതോടെ ഹർജി പരിഗണിക്കുന്നത് അടുത്താഴ്ചയിലേക്ക് മാറ്റി.

മേഹൻലാലിന്റെ വീട്ടിൽനിന്ന് ആനക്കൊമ്പ് കണ്ടെടുത്ത കേസിൽ തുടർനടപടി ഉണ്ടായില്ലെന്ന് കാണിച്ച് ഏലൂർ അന്തിക്കാട് വീട്ടിൽ എ എ പൗലോസാണ് വിജിലൻസ് കോടതിയിൽ ഹരജി നൽകിയത്.

mohanlal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top