ഡേവിഡ് ലീ എന്ന ഫെറാറി രാജാവ്

ഒരു ഫെറാറി എന്നത് വാഹന പ്രേമികളുടെ സ്വപ്‌നമാണ്. അവ തരുന്ന പ്രൗഡിക്കും ആഢംബരത്തിനും പകരം വയ്ക്കാൻ മറ്റൊരു വാഹനത്തിനും ആവില്ല. ഒന്നര കോഡിയോളം വില വരും ഏറ്റവും കുറഞ്ഞ ഫെറാറിക്ക്. ഏത് മുന്തിയ പണക്കാരനും ഒന്നോ രണ്ടോ ഫെറാറി മാത്രം സ്വന്തമായി ഉള്ളപ്പോൾ ഹോങ്ങ് കോങ്ങിലെ വ്യവസായി ഡേവിഡ് ലീയുടെ പക്കൽ ഫറാറിയുടെ എല്ലാ മോഡൽ കാറുകളും ഉണ്ട് !!
ഹിങ് വാ ലീ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സിഇഒയും ചെയർമാനുമാണ് ഡേവിഡ് ലീ. ഫെറാറി കാറുകൾ ഡേവിഡ് ലീയ്ക്ക് ഹരമാണ്. അതുകൊണ്ടുതന്നെ തന്റെ കയ്യിൽ ഇല്ലാത്ത ഫെറാറി എവിടെയെങ്കിലും കണ്ടാൽ പിന്നെയൊന്നും നോക്കാതെ എത്രവില കൊടുത്താണെങ്കിലും സ്വന്തമാക്കും.
പതിമൂന്നാം വയസ്സിൽ ചൈനയിൽ നിന്നും ഹോങ്കോങ്ങിലേക്ക് കുടിയേറിയ ആളാണ് ഡേവിഡിന്റെ അച്ഛൻ ഹിങ് വാ ലീ. അവിടെ വെച്ച് വൈരക്കൽ ചെത്തിമിനുക്കാൻ പഠിച്ച ഹിങ് കുറച്ചുവർഷങ്ങൾക്കുള്ളിൽ തന്നെ സ്വന്തമായി ജ്വല്ലറി ആരംഭിച്ചു. അധികം വൈകാതെ ലിങ്, ഒമ്പത് വയസ്സുള്ള ഡേവിഡുമായി അമേരിക്കയിലേക്ക് ചേക്കേറി.
അച്ഛൻ പടുത്തുയർത്തിയ ബിസിനസ് പാതയിലൂടെ ഡേവിഡും മികച്ചൊരു ബിസിനസ്സുകാരനായി. ഇന്നിപ്പോൾ കാലിഫോർണിയയിലും ലോസാഞ്ചൽസിലും ലീയുടെ ബിസ്സിനെസ്സ് പരന്നുകിടക്കുന്നു . അച്ഛന്റെ ബിസിനസ് സാമ്രാജ്യം ഡേവിഡ് സ്വയപ്രയത്‌നത്താൽ ആഡംബര വാച്ചുകളുടേയും ജ്വല്ലറികളുടേയും റീടെയ്‌ലേഴ്‌സിലേക്ക് വ്യാപിച്ചു. അമേരിക്കയിലെ ആദ്യ പത്ത് മികച്ച റീടെയ്‌ലർമാരിൽ ഒരാളാണ് ഇന്ന് ഡേവിഡ് ലീ.
ഫെറാറിയുടെ തുടക്കം മുതലുള്ള കാറുകളെല്ലാം ഡേവിഡ് വാങ്ങിയിട്ടുണ്ട് .എൻസോ, എഫ്50, എഫ്40, 288 ജിടിഒ എന്നിങ്ങനെ പോകുന്ന ഡേവിഡിന്റെ കയ്യിലുള്ള ഫെറാറി മോഡലുകൾ. 2002ലെ ഫോർമുലവൺ ചാമ്പ്യൻഷിപ്പിൽ വിജയത്തിലേക്ക് മൈക്കൽ ഷുമാക്കർ ഓടിച്ചുകയറ്റിയ ഫെരാരിയും ഡേവിഡിന്റെ ശേഖരത്തിലുണ്ട്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് മാത്രമേ കാറുകൾ വാങ്ങിയിട്ടുള്ളൂവെന്നും ഡേവിഡ് പറയുന്നു.ലോകത്ത് അവശേഷിക്കുന്ന ഫെറാറിയുടെ പല അപൂർവ്വ മോഡലുകളും ഡേവിഡിന്റെ കളക്ഷനിലുണ്ട്. അതിലൊന്നാണ് 1964 മോഡൽ 250 Lusso Competizone. ലോകത്ത് നാല് പേരുടെ കൈവശമേ ഈ മോഡലുള്ളൂ. ഫെറാറി ആകെ പുറത്തിറക്കിയിട്ടുള്ള 329 എഫ് 50 കാറുകളിൽ ഒന്നും ഡേവിഡ് കയ്യിലുണ്ട്.
david lee the king of ferrari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here