കേരളത്തിൽ ക്യൂ നിൽക്കുന്നത് ഇങ്ങനെ !! മല്ലൂസ് ഡാ

500, 1000 രൂപ നോട്ടുകൾ ആസാധുവാക്കിയതിന് പിന്നാലെ ബാങ്കുകളിലും, എടിഎം കൗണ്ടറുകളിലും വൻ തിരക്കാണ്. രാവിലെ മുതൽ തുടങ്ങുന്ന ക്യു രാത്രിയായാലും അവസാനിക്കുന്നില്ല.
ദൈനംദിന ജീവിതത്തെ ഈ ക്യൂ നിൽപ്പ് വല്ലാതെ ബാധിച്ച ഏതോ ഒരു വിരുതനായിരിക്കണം ഈ ക്യൂ നിൽപ്പ് ഐഡിയ കണ്ടുപിടിച്ചത്.
തങ്ങൾ ക്യൂ നിൽക്കുന്ന സ്ഥലത്ത് അഡയാളം വെക്കും. എന്നിട്ട് മറ്റ് കാര്യങ്ങൾക്കായി പോകും. തങ്ങളുടെ ഊഴം ആവാറാവുമ്പോൾ തിരിച്ചു വന്ന് എടിഎം ൽ നിന്നും പണം എടുത്ത് പോവുന്നു.
എങ്ങനെയുണ്ട് ഈ ഐഡിയ ?! സംഭവം കേരളത്തിലാണ് നടന്നിരിക്കുന്നത്. ‘മലയാളീസ്’ എന്ന ഹാഷ്ടാഗോടെ ട്വിറ്ററിൽ പ്രചരിക്കുന്ന ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Queue for ATM in #Kerala – name written on a piece of paper and a stone placed on top of it…! ? #മലയാളീസ് #DeMonetisation #LifeHack pic.twitter.com/jFtwR0W1gW
— Sarath Nair (@xterminux) November 16, 2016
keralites in queue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here