ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികളെ പരിചയപ്പെടാം

ഗിന്നസ് വേൾഡ് റെക്കോർഡ് ദിനത്തോടനുബന്ധിച്ച് ലണ്ടനിൽ സ്ഥിതി ചെയ്യുന്ന ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ ഹെഡ് ക്വാർട്ടേഴ്‌സിൽ എത്തിയതായിരുന്നു പൗലോ ഗബ്രിയേൽ- കറ്റിയൂസിയ ദമ്പതികൾ.
സെപിതംബറിലാണ് ഇരുവരെയും ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികളായി തിരഞ്ഞെടുത്തത്. ഇരുവർക്കും ആകെ മൊത്തം പൊക്കം 181.41 സെന്റി.മി.
ഓർക്കൂട്ടിലൂടെയാണ് പൗലോയും കറ്റിയൂസിയയും ആദ്യം പരിചയപ്പെടുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ പൗലോയ്ക്ക് കറ്റിയൂസിയയെ ഇഷ്ടമായി. പക്ഷേ കറ്റിയൂസിയയ്ക്ക് തിരിച്ച് ആ ഇഷ്ടം തോന്നിയില്ലെന്ന് മാത്രമല്ല പൗലോയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
എന്നാൽ പിന്നീടെപ്പോഴോ ഇരുവരും ഒന്നിച്ചു. 2008 ഡിസംബർ 20 നാണ് അവർ തമ്മിൽ ആദ്യമായി കാണുന്നത്. ഡിസംബർ 29 മുതൽ ഡേറ്റിങ്ങ് തുടങ്ങിയ ഇവർ എട്ട് വർഷം നീണ്ടു നിന്ന പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചിരിക്കുന്നത്.
വീഡിയോ കാണാം
worlds shortest couple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here