സ്‌നേഹപൂർവ്വം പദ്ധതിയുടെ അപേക്ഷാ ഫോം ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം

സംസ്ഥാനത്ത് വിവിധ സാഹചര്യങ്ങളാൽ ജീവിതം പ്രയാസകരമാകുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ പ്രതിമാസ ധനസഹായം നൽകുന്നതിനായി സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷനാണ് സ്‌നേഹപൂർവ്വം പദ്ധതി നടപ്പാക്കുന്നത്.
സമൂഹത്തിൽ സംരക്ഷിക്കാനാരുമില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്ന കുട്ടികളെ കണ്ടെത്തുക, സാമൂഹ്യ സുരക്ഷ ആവശ്യമുള്ള കുട്ടികളുടെ ആവശ്യകതകൾ മനസിലാക്കി കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്‌നേഹവും സംരക്ഷണവും ലഭിക്കുന്ന ജീവിതത്തിന് സഹായിക്കുക, സംരക്ഷിക്കാൻ ആരുമില്ലാതെ വരുന്ന കുട്ടികളുടെ സംരക്ഷണത്തിന് സന്മനസുകാട്ടുന്നവർക്ക് അധിക ഭാഗം അടിച്ചേൽപ്പിക്കാതെ കുട്ടികളെ സംരക്ഷിക്കുന്നതിന് സാമ്പത്തിക സഹായം നൽകുക, കുട്ടികളുടെ തുടർ വിദ്യാഭ്യാസം, ആരോഗ്യ പോഷണം, ദൈനംദിന കാര്യങ്ങൾ എന്നിവ തടസം കൂടാതെ മുന്നോട്ടു പോകുന്നതിനും സാമൂഹ്യ പ്രതിബദ്ധതയുള്ളവരും ഉത്തമ പൌരന്മാരായും വളർത്തിയെടുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
മാതാപിതാക്കൾ മരണപ്പെട്ട കുട്ടികളോ, മാതാപിതാക്കളിൽ ഒരാൾ മരിച്ച് പോകുകയും ജീവിച്ചിരിക്കുന്ന ആൾക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും കുട്ടിയെ സംരക്ഷിക്കാനും കഴിയാതെ വരുന്ന അവസ്ഥയിലെത്തുകയോ ചെയ്തവരുടെ കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.
പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നിബന്ധനകൾ
- കുട്ടികൾ സർക്കാർ സ്‌കൂളിൽ ഒന്നു മുതൽ 12 വരെ ക്‌ളാസുകളിൽ പഠിക്കുന്നവരായിരിക്കണം.
- കുട്ടിയെ സംരക്ഷിക്കുന്ന കുടുംബം ബിപിഎൽ വിഭാഗത്തിൽ പെട്ടവരായിരിക്കണം.
- സ്‌കോളർഷിപ്പോ മറ്റ് സർക്കാർ ആനുകൂല്യങ്ങളോ ലഭിക്കാത്ത കുട്ടികളായിരിക്കണം.
അപേക്ഷ അയക്കേണ്ടത് ആർക്ക് ??
അപേക്ഷകളും അനുബന്ധ രേഖകളും സാമൂഹ്യ സുരക്ഷാ മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ പേരിൽ നേരിട്ട് അയയ്ക്കാം.അർഹതപ്പെട്ട അപേക്ഷകർക്ക് ധനസഹായം അനുവദിക്കാനുള്ള അധികാരം സുരക്ഷാ മിഷന്റെ ഇസി/ജിബിയിൽ നിക്ഷിപ്തമാണ്. ജില്ലാതലത്തിൽ സർക്കാർ നിയമിച്ച ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ തികച്ചും അർഹരായ അഞ്ചു വയസിനു താഴെയുള്ള കുട്ടികളെയും ധനസഹായത്തിനു പരിഗണിക്കും.
സ്‌നേഹപൂർവ്വം പദ്ധതിയുടെ അപേക്ഷ ഫോം ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം :
സ്‌നേഹപൂർവ്വം പദ്ധതി’ യുടെ അപേക്ഷാ ഫോം
snehapoorvam application form
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here