ബാങ്കിൽനിന്ന് പണം പിൻവലിക്കാനായില്ല, വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ബാങ്കിൽനിന്ന് പണം പിൻവലിക്കാനാകാത്തതിനെ തുടർന്ന് പരീക്ഷയ്ക്ക് ഫീസടയ്ക്കാനായില്ല 18 കാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ മാവായ് ബസ്‌റഗ് എന്ന ഗ്രാമത്തിലാണ് സുരേഷ് എന്ന വിദ്യാർത്ഥിയുടെ ആത്മഹത്യ.
ദിവസങ്ങളോളം ബാങ്കിൽ ക്യൂ നിന്നിട്ടും സുരേഷിന് പണം ലഭിച്ചില്ല. ഇതോടെ പരീക്ഷ എഴുതാനാകില്ലെന്ന് ഉറപ്പായതോടെയാണ് സുരേഷ് ജീവനൊടുക്കിയത്.
ചൊവ്വാഴ്ച പണം ലഭിക്കാതെ ബാങ്കിൽനിന്ന് തിരിച്ചെത്തിയ സുരേഷ് അമ്മയുടെ സാരി ഉപയോഗിച്ച് ഫാനിൽ കെട്ടിത്തൂങ്ങുകയായിരുന്നു.
നോട്ട് പിൻവലിച്ച നടപടിയിൽ ഒരു ആത്മഹത്യ കൂടി
പഞ്ചേനി ഡിഗ്രി കോളേജിലെ ബിഎസ് സി രണ്ടാം വർഷ വിദ്യാർത്ഥിയാണ് സുരേഷ്. സംഭവത്തിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സുരേഷിന്റെ മരണത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ബാങ്കിന് നേരെ കല്ലെറിഞ്ഞ് പ്രതിഷേധിച്ചു.
ബാങ്കിൽനിന്ന് പണം പിൻവലിക്കാനാകാത്തതിനെ തുടർന്ന് ചികിത്സ മുടങ്ങിയതോടെ കഴിഞ്ഞ ദിവസം നാല് വയസ്‌കാരി മരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here