Advertisement

പാഠപുസ്തകത്തിൽ ഇനി ഹാരി പോട്ടറും

November 25, 2016
1 minute Read
ICSE syllabus to include harry potter

ചെറിയ ക്ലാസ്സുകളിൽ പഠിക്കുമ്പോൾ കോമിക് ബുക്കുകളും, അമർ ചിത്രകളും നാം അധ്യാപകർ കാണാതെ ഒളിപ്പിച്ച് പിടിച്ച് വായിച്ചിട്ടുണ്ട്. ലൈബ്രറി പിരിയഡിൽ അല്ലാതെ കഥ ബുക്കുകൾ വായിച്ചാൽ വഴക്ക് കിട്ടും എന്നുള്ളതുകൊണ്ടാണ് ഇത്. ഒരിക്കലെങ്കിലും നാം ആഗ്രഹിച്ചിട്ടുണ്ട് ഇതൊക്കെ പാഠപുസ്തകങ്ങൾ ആയിരുന്നുവെങ്കിൽ മുഴുവൻ മാർക്കും വാങ്ങിക്കാമായിരുന്നു എന്ന്.

എന്നാൽ ഐസിഎസ്ഇ സിലബസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് ഇതിന്റെ ആവശ്യമില്ല. കാരണം കുട്ടികളുടെ ഇഷ്ട നോവലായ ഹാരി പോട്ടറും, ടിൻ ടിനും, അമർ ചിത്രകഥകളും ഇനി സിലബസ്സിന്റെ ഭാഗമാണ്.

ജൂനിയർ-മിഡിൽ സ്‌കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കാണ് ജെകെ റൗളിങ്ങിന്റെ ഹാരി പോട്ടർ പഠിക്കാനുള്ളത്. മൂന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ സിലബസ്സിൽ ഗ്രാഫിക് നോവലുകളായ ടിൻ ടിൻ, മോസ് ആന്റ് ആസ്ട്രിക്‌സ് എന്നീ കഥകളും ഉൾപ്പെടുത്തും.

അടുത്ത വർഷത്തോടു കൂടി പരിഷ്‌കരിച്ച സിലബസ്സ് പ്രകാരമുള്ള പാഠപുസ്തകങ്ങൾ ലഭ്യമാകുമെന്നും സിഐഎസ്‌സിഇ അധികൃതർ അറിയിച്ചു.

ICSE syllabus to include harry potter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top