Advertisement

ശക്തരായ ശത്രുക്കളെ ജയിക്കാനുള്ള പ്രചോദനം നല്‍കിയ ജീവിതത്തെകുറിച്ച് മ‍‍ഞ്ജുവാര്യര്‍

November 27, 2016
1 minute Read
manju-warrier

കാവ്യ ദിലീപ് വിവാഹത്തിന് ശേഷം എല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മഞ്ജുവിന്റെ പ്രതികരണമാണ്. എന്നാല്‍ ഇതേ കുറിച്ച് ഇതുവരെ മഞ്ജു ഒരു പ്രതികരണവും നല്‍കിയില്ല. എന്നാല്‍ ഒരു മണിക്കൂറിന് മുമ്പ് മഞ്ജുവിന്റെ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് എത്തി. കഴിഞ്ഞ ദിവസം അന്തരിച്ച ഫിദല്‍ കാസ്ട്രോയെ കുറിച്ചായിരുന്നു ആ പോസ്റ്റ്.  പോസ്റ്റിലുടനീളം തോല്‍ക്കാന്‍ തയ്യാറാകാതിരുന്ന ഫിദലിന്റെ ജീവിതത്തെ കുറിച്ചാണ്. ഇത് മഞ്ജുവിന്റെ ജീവിതത്തെ കുറിച്ച് തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. എന്നുമാത്രമല്ല പോസ്റ്റിന് താഴെ മഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടുള്ള കമന്റുകളും നിറയുകയാണ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിദൽ കാസ്ട്രോ. ശരിയെന്ന് താൻ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തിൽ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ ‘മനുഷ്യർ’ എപ്പോഴും ഇപ്പുറത്തുതന്നെയായിരുന്നു; ഫിദലിനൊപ്പം…ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉൾക്കരുത്തും കൊണ്ടാണ്. ‘മൈ ലൈഫ്’എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ, തോൽക്കാൻ തയ്യാറാകാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല. തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓർമിക്കുക..
വിട,പ്രിയ ഫിദൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top